ശ്രീനഗര്‍: ജമ്മു കശ്മിരിലെ ഗുരെസ് സെക്ടറില്‍  സൈനീക ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ മരിച്ച സൈനീകരുടെ എണ്ണം 20 ആയി. ശക്തമായ മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച രാത്രി 10 മണിയോടെ സൈനിക ക്യാംപുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. മഞ്ഞിനടിയില്‍ കുടുങ്ങിയ ഏഴ് സൈനികരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചിലില്‍ പത്ത് സൈനീകരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. 


അതേസമയം, കശ്മീരിലെ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കഴിഞ്ഞ നിരവധി തവണ കശ്മീരില്‍ ഹിമപാതം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. കശ്മീരില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.