J&K Civilian Killings : ജമ്മു കാശ്മിരിൽ സാധാരണ ജനങ്ങൾക്ക് നേരെയുള്ള ഭീകരാക്രമണം അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം NIA ഏൽപ്പിച്ചേക്കും
NIA - സംഭവത്തിന് ഭീകരാക്രമണവുമായി ബന്ധം ഉടലെടുചത്ത് സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
New Delhi : ജമ്മു കാശ്മീരിൽ സാധാരണക്കാരുടെ നേർക്കുള്ള ഭീകരാക്രമണം അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര അന്വേഷണ ഏജൻസിയെ (NIA) ഏൽപ്പിച്ചേക്കും. 11 സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെട്ട സംഭവത്തിലാണ് NIAക്ക് അന്വേഷണ ഏൽപ്പിക്കുന്നത്. ഇതിൽ 5 പേർ അന്യസംസ്ഥാനമ തൊഴിലാളികളാണ്. കഴിഞ്ഞ് 16 ദിവസത്തിനിടയിലാണ് ഈ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തിന് ഭീകരാക്രമണവുമായി ബന്ധം ഉടലെടുചത്ത് സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണ ഏജൻസി ഇന്നലെ തിങ്കളാഴ്ച ചർച്ച ചെയ്യുകയും ചെയ്തു.
സംഭവം താഴ്വരയിൽ മറ്റൊരു ഭീതിക്ക് വഴി വെച്ചിട്ടുണ്ട്. ഈ സംഭവങ്ങളെ തുടർന്ന് ജമ്മു കാശ്മീരിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളും കാശ്മീരികൾ അല്ലാത്തവർ പാലായനം ചെയുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കൂടാതെ ഈ സംഭവങ്ങൾ താഴ്വരിയിലേക്ക് തിരികെ എത്താൻ ശ്രമിക്കുന്ന കാശ്മീരി പണ്ഡിറ്റുകളുടെ ഇടയിൽ ഭീതി സൃഷ്ടിച്ചുട്ടുമുണ്ട്.
ALSO READ : Jammu and Kashmir: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മരിച്ചു
നിലവിൽ ജമ്മു കാശ്മീർ പൊലീസിനൊപ്പമാണ് NIA കേസ് വിലയിരുത്തുന്നത്. തുടർന്ന് സംഭവത്തിന് പിന്നിലുള്ള സൂത്രാധാരൻ അരാണെന്ന് കണ്ടെത്തുകയാണ് എഐഎയും ലക്ഷ്യം. നേരത്തെ സൈന്യത്തിന് നേരെ നടന്ന കല്ലേറ് പ്രക്ഷേഭവുമായി ബന്ധപ്പെട്ടുള്ളവരെ കേന്ദ്ര ഏജൻസി നിരീക്ഷിക്കുന്നുണ്ട്.
ALSO READ : Assam Intel Report: ISI യുടെ ഗൂഢാലോചന പുറത്ത്; ലക്ഷ്യമിടുന്നത് സൈനിക മേഖലകളേയും, RSS നേതാക്കളേയും
ഇന്നലെ തിങ്കളാഴ്ച NIA ഡയറെക്ടൽ ജനറൽ കുൽദീപ് സിങ് താഴ്വര സന്ദർശിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുമായി കുൽദീപ് സിങ് ചർച്ച നടത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...