കശ്മീരിലെ ബന്ദിപൊറ ജില്ലയിൽ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു തീവ്രദവാദികളെ സുരക്ഷാ സേനയുടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
വടക്കൻ കശ്മീരിലെ ബന്ദിപൊറ ജില്ലയിൽ രണ്ടു തീവ്രദവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് ബോണിഖാൻ ഗ്രാമത്തിൽ സംയുക്ത സേന നടത്തിയ പരിശോധനയിലാണ് തീ്വ്രവാദികൾ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ പരിശോധന തുടരുകയാണ്. ഭീകരരുടെ പക്കല്‍ നിന്ന് രണ്ട് എ.കെ-47 തോക്കുകളും പിടിച്ചെടുത്തു
ജമ്മു: വടക്കൻ കശ്മീരിലെ ബന്ദിപൊറ ജില്ലയിൽ രണ്ടു തീവ്രദവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് ബോണിഖാൻ ഗ്രാമത്തിൽ സംയുക്ത സേന നടത്തിയ പരിശോധനയിലാണ് തീ്വ്രവാദികൾ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ പരിശോധന തുടരുകയാണ്. ഭീകരരുടെ പക്കല്‍ നിന്ന് രണ്ട് എ.കെ-47 തോക്കുകളും പിടിച്ചെടുത്തു
പൊലീസ് വളഞ്ഞപ്പോൾ തീവ്രവാദികൾ വെടിയുതിർക്കാൻ തുടങ്ങി. തിരിച്ച് പ്രതികരിച്ചതിനെ തുടർന്ന് രണ്ട് തീവ്രവാദ പ്രവർത്തകർ വെടിയേറ്റു മരിക്കുകയായിരുന്നു. മരിച്ചത് ലക്ഷർ–ഇ–തൊയ്ബ പ്രവർത്തകരാണെന്ന് കരുതുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മൂന്നു ദിവസം മുന്‍പ് ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ വധിച്ചിരുന്നു.
അതേസമയം, ജമ്മുവിലെ ആർ.എസ് പുര അന്താരാഷ്ട്ര അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരൻ അതിർത്തി സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. മുന്നറിയിപ്പുകൾ വകവെക്കാതെ മൂടൽ മഞ്ഞിെൻറ മറപറ്റി അതിർത്തിവേലി കടക്കാൻ ശ്രമിച്ചതിനാലാണ് വെടിവെച്ചു വീഴ്ത്തിയതെന്ന് സേന അറിയിച്ചു.