ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്രയില്‍ കനത്ത മഴയത്തെുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലു തീര്‍ഥാടകര്‍ മരിച്ചു. കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. പത്തുവയസുകാരന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അര്‍ഥ്കുവാരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. സായിയിലെ  മാതാ വിഷ്ണു ദേവി ക്ഷേത്രം സന്ദര്‍ശിക്കാനത്തെിയവരാണ് ദുരന്തത്തില്‍ പെട്ടത്. ഒരു സംഘം തീര്‍ഥാടകര്‍ക്കുനേരെ വലിയൊരു കല്ല് വീഴുകയായിരുന്നുവെന്ന് സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞു.


ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള ഗുഹയിലേക്കുള്ള മൂന്നാം കവാടത്തിന് സമീപമാണ് അപകടമുണ്ടായത്. ബന്‍ഗംഗ- അര്‍ധകുമാരി റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്.