ജെ.എന്‍.യു: ആഫ്രിക്കന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ സഹപാടി അറസ്റ്റില്‍
ആഫ്രിക്കന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ജെ.എന്‍.യു വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ ആഫ്രിക്ക സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യം നല്‍കിയശേഷം ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് ഗുവഹാട്ടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ആഫ്രിക്കന്‍ യുവതി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ നടപടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.