JNU Clash: എബിവിപി - ഇടത് സംഘടന വിദ്യാർത്ഥികള്‍ തമ്മിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്
JNU Clash: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സംഘര്‍ഷം. വ്യാഴാഴ്ച രാത്രി അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്തും (Akhil Bharatiya Vidyarthi Parishad - ABVP) ഇടതു വിദ്യാര്‍ഥി സംഘടനകളും തമ്മിലാണ് സംഘര്‍ഷം നടന്നത്.
New Delhi: ഡല്‍ഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (Jawaharlal Nehru University - JNU) സംഘര്‍ഷം. വ്യാഴാഴ്ച രാത്രി അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്തും (Akhil Bharatiya Vidyarthi Parishad - ABVP) ഇടതു വിദ്യാര്‍ഥി സംഘടനകളും തമ്മിലാണ് സംഘര്‍ഷം നടന്നത്.
Also Read: FASTag Users Alert! KYC അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി
വരാനിരിയ്ക്കുന്ന വിദ്യാർത്ഥി സംഘടനാ തിരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി നടന്ന ജനറൽ ബോഡി യോഗത്തിലാണ് (General Body Meeting - GBM) സംഘർഷമുണ്ടായത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി വിദ്യാർത്ഥികളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനാണ് ഈ സൂചന നല്‍കിയിരിയ്ക്കുന്നത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും പരാതി നൽകിയിട്ടുണ്ട്. എന്നാല്‍, സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ യാതൊരു പ്രതികരണം നൽകിയിട്ടില്ല, സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍, ഒരാൾ വടികൊണ്ട് വിദ്യാർത്ഥികളെ ആക്രമിക്കുന്നതായും മറ്റൊരു വീഡിയോയില്‍ ഒരാൾ വിദ്യാർത്ഥികൾക്ക് നേരെ സൈക്കിൾ എറിയുന്നതായും കാണാം.
എബിവിപിയെയും ഇടതുപക്ഷത്തെയും പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥികൾ പോലീസിൽ പരാതി നൽകിയ് സാഹചര്യത്തില്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.