New Delhi: ഭാരത് ഡയനാമിക്‌സ് ലിമിറ്റഡ് (Bharat Dynamic Limited) പ്രോജക്റ്റ് എൻജിനീയർമാരുടെയും പ്രോജക്റ്റ് ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒഴിവുകളുള്ളത്. ആകെ 70 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2021 മാർച്ച് 12 മുതലാണ് അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചത്. മാർച്ച് 31 വൈകുന്നേരം 4 മണിവരെ അപേക്ഷകൾ സ്വീകരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

താത്പര്യമുള്ള ഉദ്യോഗാർഥികൾ bdl india.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഓൺലൈനായി വേണം അപേക്ഷകൾ അയക്കാൻ. പ്രോജക്റ്റ് എൻജിനീയർ (മെക്കാനിക്കൽ), പ്രോജക്റ്റ് എൻജിനീയർ (Engineer) (ഇലക്ട്രിക്കൽ) , പ്രോജക്റ്റ് എൻജിനീയർ ( ഇലക്ട്രോണിക്സ്), പ്രോജക്റ്റ് എൻജിനീയർ (കമ്പ്യൂട്ടർ ടെക്നോളജി), പ്രോജക്റ്റ് എൻജിനീയർ (സിവിൽ), പ്രോജക്റ്റ് എൻജിനീയർ ( SAP ERP/ നെറ്റ്‌വർക്ക്), പ്രോജക്റ്റ് ഓഫീസർ (എച്ച്ആർ), പ്രോജക്റ്റ് ഓഫീസർ (ഫിനാൻസ്), പ്രോജക്റ്റ് ഓഫീസർ (ബിഡി) എന്നീ പോസ്റ്റുകളിലേക്കാണ് ഒഴിവുകളുള്ളത്. 


ALSO READ:  HAL Recruitment 2021: ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡില്‍ അപ്രന്‍റീസ് ഒഴിവുകള്‍, അവസാന തീയതി March 13


അപേക്ഷിക്കാവുന്ന ഉദ്യോഗാർഥികളുടെ പരമാവധി പ്രായം 2021 മാർച്ച് 5ന് 28 വയസ്സാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് പ്രായത്തിൽ 5 വർഷം  ഇളവും ഒബിസി വിഭാഗത്തിൽ പ്പെടുന്ന ഉദ്യോഗാർഥികൾക്ക് (Job seeker) 3 വർഷം ഇളവും നൽകും. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഭാരത് ഡയനാമിക്‌സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  bdl-india.in ലാണ് അപേക്ഷിക്കേണ്ടത്.


ALSO READ: Bank Strike: ബാങ്കുമായി ബന്ധപ്പെട്ട അത്യാവശ്യ ജോലികൾ ഇന്നുതന്നെ നടത്തിക്കൊള്ളു, അല്ലെങ്കിൽ..!


ആദ്യം വെബ്‌സൈറ്റിൽ കയറിയ ശേഷം കരിയർ സെക്ഷൻ എടുക്കുക, അതിൽ റിക്രൂട്ട്മെന്റ് (Recruitment) ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ നിർദ്ദേശങ്ങളും വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ശേഷം സ്കാൻ ചെയ്‌ത ഫോട്ടോയും ഒപ്പും തയാറാക്കി വെയ്ക്കുക. അപേക്ഷ സമർപ്പിച്ച ശേഷം രജിസ്ട്രേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്‌ത ശേഷം പ്രിന്റ് എടുത്ത് വെയ്ക്കുക. 300 രൂപയാണ് അപേക്ഷ ഫീസ്.


അതെ സമയം ഇന്ത്യൻ ആർമിയുടെ ടെക്‌നികൽ ഒഴിവുകളിലേക്ക് അപേക്ഷ അയക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്. ആർമിയുടെ 2021 ജൂലൈയിൽ സംഘടിപ്പിക്കുന്ന 133-മത് സാങ്കേതിക ബിരുദ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 40 ഒഴിവുകളിലേക്കാണ് അപേക്ഷ (Application) ക്ഷണിച്ചിട്ടുള്ളത്. അവിവാഹിതരായ പുരഷൻമാർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 


ALSO READ: India Post GDS Recruitment 2021: നിങ്ങൾ പത്താം ക്ലാസ്സ് പാസായോ? എന്നാൽ ഈ ഒഴിവിലേക്ക് ഉടൻ അപേക്ഷിക്കൂ, സെലക്ഷൻ പരീക്ഷ കൂടാതെ


സിവിൽ / കെട്ടിട നിർമ്മാണത്തിൽ 11, മെക്കാനിക്കൽ എഞ്ചിനീയറിങിൽ 3, ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ 4,  കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ ടെക്നോളജി / എംഎസി കമ്പ്യൂട്ടർ സയൻസ് 9, ഇൻഫർമേഷൻ ടെക്നോളജി 3 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്. ഇത് കൂടാതെ ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ 2,  ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (Engineering) 1, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ 1, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ 1,  എയറോനോട്ടിക്കൽ / എയ്‌റോസ്‌പേസ് / ഏവിയോണിക്‌സ് 3, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് 1, ടെക്സ്റ്റൈൽ എഞ്ചിനീയറിംഗ് 1 എന്നീ ഒഴിവുകളുമുണ്ട്. 2021 ജൂലൈ 1 ന് ഇരുപതിനും ഇരുപത്തിയേഴ് വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകൾക്ക് അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.