ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിലും (ICAR) അതിന്റെ ഇൻസ്റ്റിറ്റ്യൂട്ടിലും അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഇതിനായുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ മെയ് 7ന് ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂൺ 1നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ iari.res.inൽ ഉദ്യോഗാർത്ഥികൾക്ക് നോക്കാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

462 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 391 ഒഴിവുകൾ അസിസ്റ്റന്റ് ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും 71 ഒഴിവുകൾ അസിസ്റ്റന്റ് ഐസിഎആർ ഹെഡ്ക്വാർട്ടേഴ്സ് തസ്തികയിലേക്കുമാണ്. ആവശ്യമായ യോഗ്യത, ശമ്പളം, മറ്റ് വിശദാംശങ്ങൾ എന്നിവയെ കുറുച്ച് അറിയാം. ഇവിടെ പരിശോധിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരാവുന്നതാണ്.


ഒഴിവ് വിശദാംശങ്ങൾ 


യോഗ്യത: ഉദ്യോഗാർത്ഥികൾ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം


പ്രായപരിധി: അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 20 വയസ്സും ഉയർന്ന പ്രായപരിധി 30 വയസ്സുമാണ്


ശമ്പളം: ICAR ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35,400 രൂപയും ഐസിഎആർ ഹെഡ്ക്വാർട്ടേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിമാസം 44,900 രൂപയും നൽകും. പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.  


Also Read: KMML Job Vacancy : കെ.എം.എം.എൽ സിവിൽ എഞ്ചിനീയർമാരെ വിളിക്കുന്നു; അഭിമുഖം മെയ് 12ന്


അപേക്ഷിക്കേണ്ടത് എങ്ങനെ


അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ICAR ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.


തുടർന്ന് ഹോംപേജിൽ "റിക്രൂട്ട്‌മെന്റ് സെല്ലിൽ" ക്ലിക്ക് ചെയ്യണം, പിന്നീട് "നോട്ടീസ് ബോർഡിലും" ക്ലിക്ക് ചെയ്‌ത ശേഷം "അസിസ്റ്റന്റ് 2022" എന്ന ഓപ്ഷനിൽ ടാപ് ചെയ്യണം.


അപേക്ഷകരെ മറ്റൊരു പേജിലേക്ക് റീഡയറക്‌ട് ചെയ്യും, അവിടെ അപേക്ഷാ ഫോം ഉണ്ടാകും.


ഉദ്യോഗാർത്ഥികൾ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് രേഖകൾ അറ്റാച്ച് ചെയ്യുകയും വേണം


അടുത്ത ഘട്ടത്തിൽ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക


ഭാവി റഫറൻസിനായി ICAR ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക


പ്രധാന തിയതികൾ 


ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച തിയതി - 07/05/2022 
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി - / 01/06/2022
ഭേദഗതികൾ വരുത്തുന്നതിനായുള്ള തിയതി - 05/06/2022 
സമർപ്പിച്ച അപേക്ഷയിലെ തിരുത്തലുകൾക്കുള്ള അവസാന തീയതി - 07/06/2022 


ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നത് സംബന്ധിച്ച സാങ്കേതിക സംശയങ്ങൾക്കും വിശദീകരണങ്ങൾക്കും അപേക്ഷകർക്ക് ആപ്ലിക്കേഷൻ പോർട്ടലിലെ പരാതികൾ സംബന്ധിച്ച ടോൾ നമ്പർ: +91 9513632711 എന്ന നമ്പറിലും വിളിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.