ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസ് ഓര്‍മ്മപ്പെടുത്തുന്ന ഒരു സംഭവമാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ ഇന്നലെ നടന്നത്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലത്ത് കിടക്കുന്ന ഒരാളുടെ കഴുത്തില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഒരു പോലീസുകാരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സ്വയരക്ഷയെ കരുതിയാണ് പോലീസുകാരന്‍ ഇങ്ങനെ ചെയ്തത് എന്നാണ് ജോധ്പൂര്‍ ഡിസിപി പ്രിതി ചന്ദ്ര സംഭവത്തിന് നല്‍കിയ വിശദീകരണം.  


ഗര്‍ഭിണിയായ ആനയുടെ മരണം; വസ്തുതകള്‍ പങ്കുവച്ച് പൃഥ്വിരാജ്...


മാസ്ക് ധരിക്കാതെ ചുറ്റി നടന്നതിനാണ് മുകേഷ് കുമാര്‍ പ്രജാപത് എന്നയാളെ രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍സ് ചേര്‍ന്ന് പിടികൂടിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. 


നിയമം തെറ്റിച്ചതിനെ തുടര്‍ന്ന് പിടിയിലായ ഇയാള്‍ പോലീസുകാരെ അടിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ്‌ കോണ്‍സ്റ്റബിള്‍ ഇയാളെ നിലത്തിട്ട് കഴുത്തില്‍ മുട്ടമര്‍ത്തിയത്. 



'മാസ്ക് ധരിക്കാത്ത ഇയാളുടെ ഫോട്ടോ കോണ്‍സ്റ്റബിള്‍ പകര്‍ത്തി. തുടര്‍ന്ന് അയാളെ ചോദ്യം ചെയ്തപ്പോള്‍ മാസ്ക് പുറത്തെടുത്ത് പോലീസുകാരുടെ കണ്ണുകള്‍ മൂടുമെന്നു ഭീഷണിപ്പെടുത്തി.' -ഡിസിപി ചന്ദ്ര പറഞ്ഞു.


Chiyaan 60: കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ വിക്രത്തിനൊപ്പം മകന്‍ ധ്രുവും?


'തുടര്‍ന്ന്, ഇയാളെ കൊണ്ടുപോകാന്‍ ജീപ്പെടുത്തു. ഇതോടെ ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. ഇയാള്‍ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.' -അവര്‍ പറഞ്ഞു. മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്ന് 400-500 ആളുകള്‍ക്കെതിരെയാണ് ഇതുവരെ ജോധ്പൂരില്‍ നടപടിയെടുത്തിരിക്കുന്നത്.