60 വയ്സസിൽ കൃത്യമായി പെൻഷൻ ലഭിക്കാൻ സർക്കാർ ജോലി ചെയ്യണമെന്നില്ല. അതിന് വാർധക്യ പെൻഷനും വേണ്ട. കൃത്യമായി നിക്ഷേപിച്ചാൽ 5000 രൂപ വരെ ലഭിക്കുന്ന പെൻഷൻ പദ്ധതി അടൽ പെൻഷൻ യോജന കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അസംഘടിത മേഖലയിലുള്ളവർക്ക് പ്രായമാകുമ്പോൾ വരുമാന സ്ഥിരത നൽകുന്നതിനായി 2015-16ലെ ബജറ്റിലാണ് സർക്കാർ  പദ്ധതി സ്ഥാപിച്ചത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി(പിഎഫ്ആർഡിഎ)യുടെ കീഴിലാണിത്.


18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അസംഘടിത പദ്ധതിയിൽ നിക്ഷേപിക്കാൻ അർഹതയുണ്ട്. വരിക്കാർക്ക് 1,000 രൂപ മുതൽ 5,000 രൂപ വരെയുള്ള കുറഞ്ഞ പ്രതിമാസ പെൻഷൻ ഇത് നൽകുന്നു


പ്രതിമാസം 1000,2000 ,3000, 4000, 5000 രൂപ എന്നിങ്ങനെ 60 വയസ്സാകുമ്പോൾ ആരെ നിക്ഷേപം വരിക്കാരുടെ പ്രായം എന്നിവ അനുസരിച്ച്. പെൻഷൻ ലഭിച്ച് തുടങ്ങും. പദ്ധതിയിലെ നിക്ഷേപ കാലയളവ് 20 വർഷമോ അതിൽ കൂടുതലോ ആയിരിക്കും. നിശ്ചിത/ മിനിമം പെൻഷന്റെ ആനുകൂല്യം സർക്കാർ ഉറപ്പുനൽകും.


നിക്ഷേപകന്റെ പ്രതിമാസ പെൻഷൻ തിരഞ്ഞെടുപ്പും അക്കൗണ്ട് തുറക്കുന്ന സമയത്ത് വരിക്കാരന്റെ പ്രായവും അനുസരിച്ചാണ് APY അക്കൗണ്ടിലേക്കുള്ള പ്രതിമാസ നിക്ഷേപം നിർണ്ണയിക്കുന്നത്. ചാർട്ട് അനുസരിച്ച്, 18 വയസ്സുള്ള ഒരു നിക്ഷേപകൻ വിരമിച്ചതിന് ശേഷം 5,000 രൂപ പ്രതിമാസ ആന്വിറ്റി തിരഞ്ഞെടുക്കുകയാണെങ്കിൽ,അവർ ഓരോ മാസവും 210 രൂപ നിക്ഷേപിക്കണം.


എങ്ങിനെ ചേരാം


സമീപത്തെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റോഫീസ് വഴി നിങ്ങൾക്ക് പെൻഷൻ പദ്ധതിയിൽ അംഗമാകാം.  അല്ലെങ്കിൽ ഓൺലൈനായും പദ്ധതിയുടെ ഭാഗമാകാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.