തിരുവനന്തപുരം:  ഏഴു മാസം പിന്നിടുന്ന ഡൽഹിയിലെ കർഷകസമരം വൈകാതെ രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ. കർഷകർ മാത്രമല്ല തൊഴിലാളികളും സാധാരണ ജനവിഭാഗങ്ങളും ഒന്നാകെ  ഈ ദേശീയ പ്രക്ഷോഭത്തിലണി ചേരുമെന്ന് ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി കെ .പി. തമ്പി കണ്ണാടൻ  പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READGuest Teacher Vacancies: ഗവ.സ്കൂളിൽ താത്കാലിക അധ്യാപകർ,ജെൻഡർ റിസോഴ്സ് കേന്ദ്രത്തിൽ വാർഡൻ ഒഴിവുകൾ .
ദേശീയ കർഷക സമരം  ജനാധിപത്യ രീതിയിൽ കൈകാര്യം ചെയ്യാത്ത കേന്ദ്ര ഗവൺമെൻ്റിനെതിരെ  ശക്തമായ  സമരത്തിൻറെ മുന്നറിയിപ്പ് എന്ന നിലയിൽ ട്രേഡ് യൂണിയനുകൾ ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ  സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭം  തിരുവനന്തപുരത്ത് നടന്നു.


ഏ.ജീസ് ഓഫീസിനു മുൻപിൽ ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി കെ .പി. തമ്പി കണ്ണാടൻ  ഉദ്ഘാടനം ചെയ്തു . പുതിയ വൈദ്യുതി ഭേദഗതിബിൽ റദ്ദ് ചെയ്യണമെന്നും   നാലു ലേബർ കോഡുകൾ പിൻവലിക്കണമെന്നും ഉൾപ്പടെ പത്ത് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംയുക്ത പ്രക്ഷോഭം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.