Shocking news..! ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് പ്ലേറ്റ്‌ലെറ്റിന് പകരം ജ്യൂസ്..!! രോഗിക്ക് ദാരുണാന്ത്യം
ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന രോഗിക്ക് പ്ലേറ്റ്‌ലെറ്റ് ബാഗിൽ ജ്യൂസും രാസവസ്തുക്കളും ചേർന്ന മിശ്രിതം നൽകിയെന്നാണ് കു ടുംബത്തിന്‍റെ ആരോപണം
Prayag Raj, UP: ഡെങ്കിപ്പനി ബാധിച്ച രോഗിക്ക് പ്ലേറ്റ്‌ലെറ്റിന് പകരം ജ്യൂസ് നൽകിയ വാർത്ത രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്.
ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന രോഗിക്ക് പ്ലേറ്റ്‌ലെറ്റ് ബാഗിൽ ജ്യൂസും രാസവസ്തുക്കളും ചേർന്ന മിശ്രിതം നൽകിയെന്നാണ് കു ടുംബത്തിന്‍റെ ആരോപണം. ഇതേതുടർന്ന് രോഗിയായ പ്രദീപ് പാണ്ഡെയുടെ ആരോഗ്യനില കൂടുതൽ ഗുരുതരമാവുകയും മരണമടയുകയും ചെയ്തിരുന്നു.
പ്ലേറ്റ്‌ലെറ്റ് നൽകുന്ന വീഡിയോ വൈറലായതോടെ സംഭവത്തിൽ സർക്കാർ ഇടപെട്ടു. സംഭവത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്‍റെ നിർദേശപ്രകാരം പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടം ആശുപത്രി സീൽ ചെയ്യുകയും ചെയ്തു.
ഡെങ്കിപ്പനി ബാധിച്ച് മരിച്ച രോഗിക്ക് പ്ലേറ്റ്‌ലെറ്റിന് പകരം പഴച്ചാറ് നൽകിയെന്നാണ് ആരോപണം. മൂന്ന് ബാഗ് പഴച്ചാറ് നൽകിയതോടെ രോഗിയുടെ അവസ്ഥ ഗുരുതരമായി. ഇതോടെ രോഗിയായ പ്രദീപ് പാണ്ഡെയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, അവിടെ അദ്ദേഹത്തിന്‍റെ സ്ഥിതി കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
അതേസമയം,സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. പ്ലേറ്റ്‌ലെറ്റുകൾ കൊണ്ടുവന്നത് മറ്റൊരു മെഡിക്കൽ സ്ഥാപനത്തിൽ നിന്നാണെന്നും മൂന്ന് യൂണിറ്റുകൾ ട്രാൻസ്ഫ്യൂസ് ചെയ്തതായും സ്വകാര്യ ആശുപത്രി ഉടമ അവകാശപ്പെട്ടു.
സംഭവത്തിൽ നടപടി കൈക്കൊണ്ട ഭരണകൂടം, പ്ലേറ്റ്‌ലെറ്റിന് പകരം നൽകിയ ജ്യൂസ് പരിശോധനയ്ക്കു അയച്ചിരിയ്ക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആശുപത്രിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ട്വീറ്റിൽ പറഞ്ഞു.
രോഗിയായ പ്രദീപ് പാണ്ഡെയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 17,000 ആയി കുറഞ്ഞതിനാൽ പ്ലേറ്റ്‌ലെറ്റ് ആവശ്യമുണ്ട് എന്ന് ആശുപത്രി അധികൃതർ രോഗിയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, എസ്ആർഎൻ ആശുപത്രിയിൽ നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകൾ കൊണ്ടുവന്നു. മൂന്ന് യൂണിറ്റുകൽ നൽകിയതോടെ രോഗിയുടെ നിൽ കൂടുതൽ മോശമായി. തുടർന്ന് "പ്ലേറ്റ്‌ലെറ്റ്" നൽകുന്നത് നിർത്തിയതായും അധികൃതർ പറഞ്ഞു.
പ്ലേറ്റ്‌ലെറ്റുകൾ പരിശോധിച്ച് അവയുടെ ഉത്ഭവം കണ്ടെത്തണമെന്നും അവയിൽ എസ്ആർഎൻ ആശുപത്രിയുടെ സ്റ്റിക്കർ ഉണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്ലേറ്റ്‌ലെറ്റുകളും പരിശോധിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...