കൊൽക്കത്ത കൊലപാതകത്തിൽ വീണ്ടും സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ. ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബംഗാളിൽ ഡോക്ടർമാർ വീണ്ടും സമരം ആരംഭിച്ചത്. സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ലെന്നും ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാാനർജിയുമായി നടത്തിയ ചർച്ചയെ തുടർന്ന് 42 ദിവസം നീണ്ടുനിന്ന സമരം കഴിഞ്ഞമാസം 21നാണ് ഡോക്ടർമാർ അവസാനിപ്പിച്ചത്.  എന്നാൽ ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.


Read Also: പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് 3 മരണം


സാ​ഗർത്ത മെഡിക്കൽ കോളേജിൽ രോ​ഗി മരിച്ചതിനെത്തുടർന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടന്ന ആക്രമണമാണ് സമരം തുടങ്ങാനുള്ള കാരണങ്ങളിലൊന്ന്. അതേസമയം നീണ്ടു പോകുന്ന ജുഡീഷ്യൽ നടപടിയിൽ നിരാശ തോന്നുന്നതായി പശ്ചിമ ബം​ഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫ്രണ്ട് കോടതിയെ അറിയിച്ചു. വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന്റെ മെല്ലെപ്പോക്കിനെ ഡോക്ടർമാർ വിമർശിച്ചു. 


ജുഡീഷ്യൽ നടപടികൾ പൂർത്തിയാക്കി നീതി ഉറപ്പാക്കുക, ആരോ​ഗ്യ സെക്രട്ടറിയെ മാറ്റുക, സംസ്ഥാനമൊട്ടാകെയുള്ള എല്ലാ ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും കേന്ദ്രീകൃത റഫൽ സംവിധാനം കൊണ്ടുവരിക, കിടക്ക ഒഴിവുകൾ നിരീക്ഷിക്കാൻ ആശുപത്രികളിൽ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുക, സിസിടിവികൾ, ഓൺ-കോൾ റൂമുകൾ, ബാത്ത്റൂം സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ എല്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ജൂനിയർ ഡോക്ടർ പ്രതിനിധികളുള്ള ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക തുടങ്ങി പ്രധാനപ്പെട്ട പത്ത് ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്. 


ആശുപത്രികളിൽ പോലീസ് സാന്നിധ്യം ശക്തമാക്കുക, ഒഴിവുള്ള തസ്തികകളിൽ നിയമനം, മെഡിക്കൽ കോളേജുകളിൽ അന്വേഷണ സമിതികൾ രൂപീകരിക്കുക, എല്ലാ മെഡിക്കൽ കോളേജുകളിലും സ്റ്റുഡൻ്റ് കൗൺസിൽ തിരഞ്ഞെടുപ്പ് കാലതാമസമില്ലാതെ നടത്തണം, പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിൽ, പശ്ചിമ ബംഗാൾ ഹെൽത്ത് റിക്രൂട്ട്‌മെൻ്റ് ബോർഡ് എന്നിവിടങ്ങളിലെ വ്യാപകമായ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ ഉന്നയിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.