ന്യൂഡൽഹി: ജസ്റ്റിസ് ബിവി നാഗരത്ന (BV Nagarathna) ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകും. ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാർ അം​ഗീകരിക്കുകയാണെങ്കിൽ 2027 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് (Chief justice) ആകും. ഒമ്പത് ജഡ്ജിമാരുടെ പേരുകളാണ് കൊളീജിയം ശുപാർശ ചെയ്തത്. ഇതിൽ മൂന്ന് വനിതാ ജഡ്ജിമാരാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ കർണാടക ഹൈക്കോടതി (Karnataka high court) ജഡ്ജിയാണ് ജസ്റ്റിസ് ബിവി നാ​ഗരത്ന. 1989 ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഇഎസ് വെങ്കട്ടരാമയ്യരുടെ മകളാണ് ബിവി നാ​ഗരത്ന. 2008ൽ ബിവി നാ​ഗരത്ന കർണാടക ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റു. രണ്ട് വർഷത്തിനുശേഷം സ്ഥിരം ജഡ്ജിയായി നിയമിതയായി.


ALSO READ: Pegasus Row : പെഗാസസ് കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും; കേന്ദ്രത്തിന്റെ നിലപാട് ഇന്ന് അറിയിക്കും


തെലങ്കാന ഹൈക്കോടതി ജഡ്ജി ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊളീജിയം ശുപാര്‍ശ ചെയ്ത മറ്റ് രണ്ട് വനിത ജഡ്ജിമാര്‍. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാറിനെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുവരാൻ കൊളീജിയം ശുപാര്‍ശ ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.