സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡിന് കോവിഡ് സ്ഥിരീകരിച്ചു
തിങ്കളാഴ്ച തന്നെയും കേസ് പരിഗണിച്ചപ്പോൾ അദ്ദേഹത്തിന് ശാരീക ബുദ്ധിമുട്ട് പ്രകടമായിരുന്നു
ന്യൂഡൽഹി: സുപ്രീംകോടതി (Supreme Court) ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂടിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചയിൽ കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതി സ്വമേധയാ ഏടുത്ത കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമാണ് ഡി.വൈ ചന്ദ്ര ചൂഡ്. നിലവിൽ അദ്ദേഹത്തിൻറെ ആരോഗ്യ നില തൃപ്തികരമാണെന്ന് സുപ്രീംകോടതി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച തന്നെയും കേസ് പരിഗണിച്ചപ്പോൾ അദ്ദേഹത്തിന് ശാരീക അസ്വാസ്ഥതകൾ പ്രകടമായിരുന്നു. ഇതേ തുടർന്ന് കേസ് ഇനി വ്യാഴാഴ്ച വീണ്ടും പരിഗണിക്കില്ല. എപ്രിലിൽ മാത്രം നാല് ജഡ്ജ്മാർക്കാണ് സുപ്രീംകോടതിയിൽ കോവിഡ് (Covid19) സ്ഥിരീകരിച്ചത്.
സുപ്രീംകോടതിയുടെ ഇ-കമ്മിറ്റി തലവനാണ് ചന്ദ്രചൂഡ്. കോവിഡ് കാലത്ത് രാജ്യത്താകമാനമുള്ള കോടതികളിലെ നടപടിക്രമങ്ങൾ വെർച്വൽ ആയി നടത്തുന്നത് ഇ- കമ്മിറ്റിയുടെ മാർഗ നിർദ്ദേശങ്ങളിലാണ്.
ALSO READ: പ്രചരിച്ചത് വ്യാജ വാർത്തകൾ: ഒടുവിൽ ഛോട്ടാ രാജൻ കോവിഡ് മുക്തനായി ആശുപത്രി വിട്ടു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...