MP Election Results 2023: ജനങ്ങള്‍ മോദിയ്ക്കൊപ്പം, മധ്യപ്രദേശില്‍ BJP സര്‍ക്കാര്‍ അധികാരത്തിലെത്തും; ജ്യോതിരാദിത്യ സിന്ധ്യ
MP Election Results 2023: വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യ പ്രദേശില്‍ കനത്ത ലീഡ് നേടി കുതിപ്പ് തുടരുകയാണ് BJP. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആവേശം അലയടിക്കുകയാണ്.
MP Election Results 2023: ആവേശകരമായ തിരഞ്ഞെടുപ്പിനൊടുവില്‍ മധ്യപ്രദേശില്‍ BJP അധികാരത്തിലേയ്ക്ക്.... !! സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ BJP വന്‍ ജനപിന്തുണ നേടിയിരിയ്ക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടി.
വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യ പ്രദേശില്‍ കനത്ത ലീഡ് നേടി കുതിപ്പ് തുടരുകയാണ് BJP. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആവേശം അലയടിക്കുകയാണ്. സംസ്ഥാന ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
Also Read:
ഇതിനിടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സന്ദര്‍ശിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ എത്തി. ജ്യോതിരാദിത്യ സിന്ധ്യയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് വലിയ ഒരു പരീക്ഷണമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഭൂരിക്ഷ സര്‍ക്കാരിനെ താഴെയിറക്കി ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ സിന്ധ്യ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. സിന്ധ്യ നടത്തിയ കൂറുമാറ്റം ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്.
എന്നാല്‍, ഇന്ന് സിന്ധ്യ നടത്തിയ നീക്കങ്ങള്‍ ജനഹിതമാണ് എന്ന് തെളിയിക്കും വിധമാണ് കാര്യങ്ങള്‍ പോകുന്നത്. ജനങ്ങള്‍ എന്നും മോദിയ്ക്കൊപ്പമാണ് എന്നും മധ്യപ്രദേശില്‍ BJP സര്‍ക്കാര്‍ പൂര്‍ണ്ണ ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരുമെന്നും ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശില്‍ നേടിയ കൂറ്റന്‍ ലീഡ് BJP ക്യാമ്പില്‍ ഏറെ ആവേശം നിറച്ചിരിയ്ക്കുകയാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.