സോഷ്യൽ മീഡിയയിൽ തരം​ഗമായി കൊണ്ടിരിക്കുന്ന ​ഗാനമാണ് കച്ചാ ബദാം. ഇത് പാടിയ ഭൂപൻ ഭട്യാക്കറും വൈരലായി കഴി‍ഞ്ഞു. ഇപ്പോഴിത കച്ചാ ബദാമിന് പിന്നാലെ മറ്റൊരു ​ഗാനവുമായി എത്തിയിരിക്കുകയാണ് ഭൂപൻ. അടുത്തിടെ ഭൂപൻ ഭട്യാകറുടെ ('Kacha Badam' Singer Bhuban Badyakar) കാർ അപകടത്തിൽ പെട്ടിരുന്നു. ഭട്യാക്കർ തന്റെ പുതിയ കാർ ഓടിച്ച് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഭൂപനെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പുതിയ കാറുമായി ബന്ധപ്പെട്ടൊരു പാട്ടാണ് ഇത്തവണ ഭട്യാക്കർ പാടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

My New Car എന്നാണ് ഭൂപന്റെ പുതിയ ​ഗാനത്തിന്റെ ടൈറ്റിൽ. അപകടത്തെ കുറിച്ചുള്ള വിവരണമാണ് പുതിയ പാട്ടിലുള്ളത്. കൂടുതൽ ഗുരുതരമായ പരിക്കുകളിൽ നിന്ന് ദൈവം തന്നെ രക്ഷിച്ചുവെന്നും അയാൾ വിശദീകരിക്കുന്നു. പുതിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി തുടങ്ങിയിട്ടുണ്ട്.



 


പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്നുള്ള കച്ചവടക്കാരനാണ് ഭൂപൻ ഭട്യാക്കർ. തന്റെ ബിസിനസ് പ്രമോഷൻ ആയിട്ടാണ് ഇയാൾ കച്ചാ ബദാം പാടിയത്. ബം​ഗാൾ പോലീസ് ഭട്യാക്കറിനെ ആദരിച്ചു. കപ്പലണ്ടി വിൽക്കുന്നതിനിടെ ബഡ്യാക്കർ ആലപിക്കുന്ന ഗാനം എക്താര എന്ന യുട്യൂബ് ചാനലിലൂടെയാണ് പുറംലോകം അറിഞ്ഞ് തുടങ്ങിയത്. പിന്നീട് ബഡ്യാക്കറുടെ ഗാനം പലരും ഏറ്റെടുത്തതോടെ ഒരു താരമായി മാറുകയായിരുന്നു ഇയാൾ. നിരവധി പേരാണ് ഈ പാട്ടിന് റീൽസ് ചെയ്തിട്ടുള്ളത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.