Kailash Gahlot: രാജി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ചേർന്ന് ആംആദ്മി നേതാവ് കൈലാഷ് ഗെഹ്ലോട്ട്
Kailash Gahlot: ആരുടെയും സമ്മർദപ്രകാരമല്ല താൻ ബിജെപിയിൽ ചേർന്നതെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം ഗെഹ്‍ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി മുൻമന്ത്രിയും ആംആദ്മി പാർട്ടിയുടെ മുതിർന്ന നേതാവുമായ കൈലാഷ് ഗെഹ്ലോട്ട് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ എന്നിവരുടെ സാനിധ്യത്തിൽ ഡൽഹിയിലെ ബിജെപി പാർട്ടി ആസ്ഥാനത്തു വച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്.
ആരുടെയും സമ്മർദപ്രകാരമല്ല താൻ ബിജെപിയിൽ ചേർന്നതെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം ഗെഹ്‍ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കാതെ അനാവശ്യ വിവാദങ്ങൾക്ക് പിന്നിലെയാണ് പാർട്ടിയെന്നായിരുന്നു എഎപി കൺവീനർ അരവിന്ദ് കെജ്രിവാളിന് നൽകിയ രാജി കത്തിൽ ഗെഹ്ലോട്ട് ആരോപിച്ചിരുന്നത്.
Read Also: കനലൊടുങ്ങാതെ മണിപ്പൂർ; 13 എം.എൽ.എമാരുടെ വീടുകൾ തകർത്തു
അദ്ദേഹം സ്വതന്ത്രനാണെന്നും താൽപര്യമുള്ള എവിടെയും പോകാമെന്നും അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ഗെഹ്‍ലോട്ട് ഇഡി അന്വേഷണം നേരിടുന്നുണ്ടെന്നും ബിജെപിയിൽ ചേരുകയല്ലാതെ മറ്റ് മാർഗമില്ലെന്നുമായിരുന്നു എഎപി നേതാക്കളുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി ഗെഹ്ലോട്ട് രാജി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് കൈലാഷ് ഗെഹ്ലോട്ട് മന്ത്രി സ്ഥാനവും ആം ആദ്മി പാർട്ടി പ്രാഥമികാംഗത്വവും രാജിവെച്ചത്. ആഭ്യന്തരം, ഭരണപരിഷ്കാരം, ഐടി, വനിതാ ശിശു വികസം എന്നീ ചുമതലകളാണ് വഹിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.