കലബുര്‍ഗി റാഗിംഗ് : പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് സര്‍വകലാശാല സമിതിയുടെ റിപ്പോര്‍ട്ട്
കലബുറഗിയിലെ നഴ്സിങ് കോളജില്‍ റാഗിങ് നടന്നിട്ടില്ലെന്നും പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും രാജീവ് ഗാന്ധി സര്‍വകലാശാല സമിതിയുടെ റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ നിയമിച്ച രണ്ടംഗ സമിതിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കോളജിലോ ഹോസ്റ്റലിലോ റാഗിങ് നടന്നിട്ടില്ളെന്നും കുടുംബ പ്രശ്നങ്ങള്‍മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രവീന്ദ്രനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബംഗളൂരു: കലബുറഗിയിലെ നഴ്സിങ് കോളജില്‍ റാഗിങ് നടന്നിട്ടില്ലെന്നും പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും രാജീവ് ഗാന്ധി സര്‍വകലാശാല സമിതിയുടെ റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ നിയമിച്ച രണ്ടംഗ സമിതിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കോളജിലോ ഹോസ്റ്റലിലോ റാഗിങ് നടന്നിട്ടില്ളെന്നും കുടുംബ പ്രശ്നങ്ങള്‍മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രവീന്ദ്രനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കലബുറഗിയിലെ അല്‍ഖമര്‍ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് നാലു ദിവസം മുമ്പാണ് രണ്ടംഗസമിതിയെ നിയമിച്ചത്. ഇവര്‍ കോളജിലും റാഗിങ് നടന്നുവെന്ന് പറയപ്പെടുന്ന ഹോസ്റ്റലിലുമത്തെി തെളിവെടുത്തു.അതേസമയം, കോളേജ് പെയര്‍മാന്‍ മുന്‍ മന്ത്രി ഖമറുല്‍ ഇസ്ലാം അശ്വതി റാഗിങിന് ഇരയായതായി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. കോളജ് അധികൃതര്‍ ആദ്യംമുതലേ സംഭവം ആത്മഹത്യാ ശ്രമമാണെന്ന നിലപാടിലായിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച കലബുറഗി സെഷന്‍സ് കോടതി പരിഗണിക്കും. കലബുറഗി സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇവര്‍. കേസിലെ മറ്റൊരു പ്രതിയും കോട്ടയം സ്വദേശിനിയുമായ ശില്‍പ ജോസിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ശില്‍പയെ പിടികൂടാന്‍ കര്‍ണാടക പൊലീസിന്‍െറ അന്വേഷണസംഘം കേരളത്തില്‍ തുടരുകയാണ്. റാഗിങ്ങിനെ തുടര്‍ന്ന് അന്നനാളത്തില്‍ പൊള്ളലേറ്റ എടപ്പാള്‍ സ്വദേശിനി അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.