വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി കമല്‍ ഹാസന്‍. ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതാണെന്നും വീണ്ടും സെന്‍സറിംഗിന് വിധേയമാക്കരുതെന്നും ട്വിറ്ററില്‍ കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിമര്‍ശനങ്ങളെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയാകണം. വിമര്‍ശനങ്ങളെ നിശബ്ദമാക്കരുത്. ഇന്ത്യ തിളങ്ങുന്നത് സംഭാഷണങ്ങളിലൂടെയാണെന്നും കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. 


 



 


വിജയ് നായകനാകുന്ന പുതിയ ചിത്രം മെര്‍സലില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രം ജി.എസ്.ടിയെ വിമര്‍ശിക്കുന്ന ഡയലോഗുകള്‍ പറയുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെപി രംഗത്ത് വന്നിരുന്നു. പ്രസ്തുത രംഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികളും ബി.ജെ.പി സംഘടിപ്പിച്ചിരുന്നു. അതിനിടയിലാണ് ചിത്രത്തിന് പരസ്യ പിന്തുണയുമായി കമല്‍ ഹാസന്‍ എത്തുന്നത്.