മുബൈ: മയക്കുമരുന്ന് കയ്യിൽവെച്ചതിന് കന്നഡ നടി ശ്വേതാകുമാരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുബൈയിലെ ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും അതി മാരകമായ മയക്കുമരുന്ന്(മെഫെഡ്രോണ്‍) പിടിച്ചെടുത്തു. 400 ​ഗ്രാമാണ്  പിടിച്ചെടുത്തത്. വിപണിയിൽ 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

27കാരിയായ ശ്വേത കുമാരി Hyderabad സ്വദേശിയാണ്. ഇവർക്കെതിരെ നർകോട്ടിക്സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍.ഡി.പി.എസ്) നിയമ പ്രകാരം ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ആരാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റെ(Sushanth Singh) മരണ ശേഷമാണ് സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം ഏറെ ചര്‍ച്ചയായത്.  സിനിമാ താരങ്ങളെ ഉപയോഗിച്ച്‌ മയക്കുമരുന്ന് വിതരണം നടക്കുന്നു എന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.


ALSO READ:പ്രവാസികൾക്കും വോട്ട്: കേന്ദ്രസർക്കാർ അനുമതി


കന്ന‍ഡ,തെലുങ്ക് സിനിമാ മേഖലകളിൽ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.സംസ്ഥാനന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ടെന്ന് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. ദീപിക പദുക്കോൺ,ശ്രദ്ധ കപൂർ,സാറാ അലിഖാൻ,റിയ ചക്രബോർത്തി,അർജുൻ റാംപാൽ,ഭാരതി സിങ് തുടങ്ങി നിരവധി പേരുടെ പേരുകൾ മയക്കുമരുന്ന് കേസ്സുമായി ബന്ധിപ്പിച്ച് ഉയർന്നിട്ടുണ്ട്. നേരത്തെ കരൺ ജോഹറിനെതിരെയും നർകോട്ടിക്സ് കൺട്രോൾ(NCB) ബ്യൂറോ നോട്ടിസ് നൽകിയിരുന്നു.


ALSO READ:സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം, Fortune ഓയിൽ പരസ്യം പിൻവലിച്ച് Adani Wilmar


 


കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP

android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy