ലഖ്നൗ:  ഉത്തര്‍ പ്രദേശ് പോലീസ് തിരഞ്ഞിരുന്ന കൊടും കുറ്റവാളി വികാസ്  ദുബെ (Vikas Dubey)സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു....  ഇതോടെ കൊടും  ക്രൂരതയുടെ സാമ്രാജ്യ അധിപതിയ്ക്ക്  അന്ത്യമായി...!!


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയച്ച രാവിലെയായിരുന്നു വികാസ്  ദുബെ (Vikas Dubey) ഏറ്റുമുട്ടലില്‍  കൊല്ലപ്പെടുന്നത്.  പോലീസ് പിടിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിടെയായിരുന്നു  സംഭവം.  


വെള്ളിയാഴ്ച രാവിലെയായിരുന്നു ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്ന് കളയാന്‍ ശ്രമിച്ചത്.   മധ്യപ്രദേശിലെ ഉജ്ജൈനിൽ നിന്ന് STF വാഹനത്തില്‍ ഇയാളെ  കാൺപൂരിലേക്ക് കൊണ്ടുപോകവേ  ആണ്  വികാസ് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചത്.  കനത്ത മഴയുണ്ടയിരുന്ന സമയത്താണ്  വികാസ് ദുബെ രക്ഷപ്പെടാനുള്ള ശ്രമ൦ നടത്തിയത്.  വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിയ ഇയാളെ  STF പിന്തുടരുകയായിരുന്നു.   എന്നാല്‍, ഉദ്യോഗസ്ഥരി ല്‍  ഒരാളുടെ സർവീസ് റിവോൾവർ  ഇയാള്‍ ഇതിനോടകം തട്ടിയെടുത്തിരുന്നു.  തുടര്‍ന്നാണ് ഇയാളെ കീഴ് പ്പെടുത്താനായി പോലീസ് വെടി വച്ചത്.  ദുബെയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.


വികാസ്  ദുബെ (Vikas Dubey)യുടെ അടുത്ത അനുയായികളില്‍  3 പേരെ ഇതിനോടകം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തിയിരുന്നു.


Also read: പോലീസുകാരുടെ മൃതദേഹങ്ങൾ കത്തിക്കാന്‍ ഡീസൽ കരുതിയിരുന്നു... !! Vikas Dubeyയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണ്  ഇയാള്‍ നടത്തിയത്. പോലീസ് ഏറ്റുമുട്ടല്‍ ഭയന്നാണ്  വെടി വച്ചതെന്നാണ് വികാസ് ദുബെ പോലീസിനോട് പറഞ്ഞത്. കൂടാതെ, പോലീസ്  റെയ്ഡ്  സംബന്ധിച്ച്  മുന്‍പേ തന്നെ വിവരം ലഭിച്ചിരുന്നതായും ഇയാള്‍ വെളിപ്പടുത്തി. കൂടാതെ, നിരവധി പോലീസ് സ്റ്റേഷനില്‍ നിന്നും ഇയാള്‍ക്ക് പോലീസ് തന്നെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വികാസ് ദുബെ പറഞ്ഞു.


Also read: കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: വികാസ് ദുബെ (Vikas Dubey) പിടിയില്‍..!!


 റെയ്ഡിനായി എത്തുന്ന പോലീസുകാരെ കൊല്ലാനും പിന്നീട്  മൃതദേഹങ്ങള്‍  കത്തിച്ച് തെളിവ് നശിപ്പിക്കാനും പദ്ധതിയിട്ടിരുന്നതായി  വികാസ് വെളിപ്പടുത്തി.  ഇതിനായി  ഡീസലും കരുതിയിരുന്നു. കൂടാതെ,  വിവിധ ഭാഗങ്ങളിലേയ്ക്ക് ഓടി രക്ഷപെടാന്‍ ശ്രമിക്കണമെന്ന് അനുയായികളോട് പറഞ്ഞിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. 


സിഒ ദേവേന്ദ്ര മിശ്രയെ നിയമിച്ചതു മുതൽ വികാസ് ദുബെയ്ക്ക് നേരെ  ആദ്ദേഹം പിടിമുറുക്കിയിരുന്നു. കൂടാതെ, വികാസ് ദുബെയുടെ  അനധികൃത മദ്യ  വ്യാപാരവും  പഴയ കേസുകളും സംബന്ധിച്ച് അവലോകന൦ നടത്തിയിരുന്നു. ഈ വിവരങ്ങള്‍  സംബന്ധിച്ച്  എസ്.ഒ. വിനയ് തിവാരി  അറിയിചിരുന്നതായി  വികാസ് ദുബെ പറഞ്ഞു.  വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ദേവേന്ദ്ര മിശ്ര അധികാരികൾക്ക് കത്ത് എഴുതാൻ പോകുകയാണെന്നും അറിഞ്ഞിരുന്നതായി ഇയാള്‍ വെളിപ്പടുത്തി.


8 പോലീസുകാരുടെ മരണത്തിന് ഇടയാക്കിയ കാൺപൂർ ഏറ്റമുട്ടൽ മുഖ്യപ്രതി വികാസ് ദുബെ (Vikas Dubey) കഴിഞ്ഞ ദിവസമാണ്  പോലീസ് പിടിയിലായത്.  4 സംസ്ഥാനങ്ങള്‍  കടന്ന്‍  മധ്യ പ്രദേശിലെ  ഉജ്ജയിനില്‍ നിന്നാണ് ഇയാള്‍ പോലീസ് പിടിയിലായത്...!!


വികാസ് ദുബൈയ്ക്ക് നേരെ 57 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2001 ല്‍ ബി.ജെ.പി നേതാവായ സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്  വികാസ് ദുബൈ. ആ സമയത്തെ രാജ്‌നാഥ് സിംഗ് സര്‍ക്കാരിലെ മന്ത്രിസഭാംഗമായിരുന്നു കൊല്ലപ്പെട്ട സന്തോഷ് ശുക്ല.


അതേസമയം, വികാസ് ദുബെയുടെ  വീടും വാഹനങ്ങളും പോലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തിരുന്നു.