Kareena Kapoor Covid | കരീന സൂപ്പർ സ്പ്രെഡ്ഡറോ? വീട് സീൽ ചെയ്ത് മുംബൈ കോർപ്പറേഷൻ
അടുത്ത കാലത്ത് നിരവധി പാർട്ടികളിൽ പങ്കെടുത്തതിനാൽ കരീന കപൂർ സൂപ്പർ സ്പ്രെഡ്ഡറാകാൻ സാധ്യതയുണ്ടെന്നാണ് ബിഎംസി അധികൃതരുടെ സംശയം.
മുംബൈ: കോവിഡ് സ്ഥിരീകരിച്ച നടി കരീന കപൂറിന്റെയും അമൃത അറോറയുടെയും വീട് സീൽ ചെയ്ത് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. അടുത്ത കാലത്ത് നിരവധി പാർട്ടികളിൽ പങ്കെടുത്തതിനാൽ കരീന കപൂർ സൂപ്പർ സ്പ്രെഡ്ഡറാകാൻ സാധ്യതയുണ്ടെന്നാണ് ബിഎംസി അധികൃതരുടെ സംശയം.
കരീന ഇതുവരെ ശരിയായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും എന്നാൽ എത്ര ആളുകളുമായി സമ്പർക്കം പുലർത്തി എന്നറിയാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നും ബിഎംസി പ്രസ്താവനയിൽ പറഞ്ഞു. കരീനയും അമൃതയും തങ്ങൾക്ക് കോവിഡ്-19 പോസിറ്റീവാണെന്നും എല്ലാ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. ഡിസംബർ 13നാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ചട്ടം ലംഘിച്ച് നിരവധി പാർട്ടികളിൽ കരീന പങ്കെടുത്തിരുന്നുവെന്നാണ് കോർപ്പറേഷൻ ആരോപിക്കുന്നത്. അടുത്ത സുഹൃത്തുക്കളാണ് കരീനയും അമൃതയും. ഇവർ പലപ്പോഴും ഒരുമിച്ച് പാർട്ടികൾ നടത്താറുമുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകൾ ആർടിപിസിആർ പരിശോധന നടത്തണമെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...