കാർഗിൽ വിജയ് ദിവസ് ജൂലൈ 26 ന് ഇന്ത്യയൊട്ടാകെ ആചരിക്കുന്നു. ഓപ്പറേഷൻ വിജയ് എന്ന കാർ​ഗിൽ യുദ്ധത്തിന്റെ സ്മരണയിലാണ് രാജ്യം കാർ​ഗിൽ വിജയ് ദിനം ആചരിക്കുന്നത്. ഇന്ത്യൻ സൈനികരുടെ ധീരമായ പോരാട്ടത്തെ അനുസ്മരിക്കുന്നതിനായാണ് ഈ ദിനം ആചരുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാകിസ്ഥാൻ സൈനികരും തീവ്രവാദികളും കയ്യേറിയ ഇന്ത്യയുടെ ഭൂമിയിൽ സൈന്യം നിയന്ത്രണം തിരിച്ചുപിടിച്ചതിന്റെ ഓർമ്മയാണ് കാർ​ഗിൽ വിജയ് ദിവസ്. കാർഗിൽ യുദ്ധം 60 ദിവസത്തിലധികം നീണ്ടുനിന്നു. 1999 ജൂലൈ 26 ന് ഇന്ത്യ ധീരമായി വിജയം കൈവരിച്ചു. 


ജമ്മു കശ്മീരിലെ തണുത്തുറഞ്ഞ കൊടുമുടികളിൽ നടന്ന കാർഗിൽ യുദ്ധത്തിൽ നമ്മുടെ സൈനികർ നടത്തിയ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. ഇന്ത്യൻ സായുധ സേനയുടെ പരമോന്നത ത്യാഗത്തെയും മഹത്തായ വിജയത്തെയും ബഹുമാനിക്കുന്നതിനായി, രാജ്യത്തുടനീളം ഈ ദിനത്തിൽ ആഘോഷങ്ങൾ നടക്കുന്നു. ഇന്ത്യൻ സൈനികരുടെ വിജയത്തിനും സേവനത്തിനും നന്ദി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഹൃദയസ്പർശിയായ ചില സന്ദേശങ്ങളും ആശംസകളും നോക്കാം.


കാർഗിൽ വിജയ് ദിവസ്; ആശംസകൾ


മനസ്സിൽ സ്വാതന്ത്ര്യം. വാക്കുകളിൽ വിശ്വാസം. ഹൃദയത്തിൽ അഭിമാനം. ധീരജവാന്മാരുടെ ഓർമ്മയിൽ... ജയ് ഹിന്ദ്...കാർഗിൽ വിജയ് ദിവസ്


പ്രതികൂല സാഹചര്യങ്ങളിൽ നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിച്ച നമ്മുടെ ധീരജവാന്മാരെ നമുക്ക് അഭിവാദ്യം ചെയ്യാം. ജയ് ഹിന്ദ്.


നമുക്കുവേണ്ടി പോരാടി വിജയിച്ച വീരന്മാരെ സ്മരിക്കുന്നു. അവരുടെ ധൈര്യം എന്നും നമ്മെ പ്രചോദിപ്പിക്കും.


കാർഗിൽ വിജയ് ദിവസ്, ഇന്ത്യൻ സായുധ സേനയുടെ ധീരമായ പരിശ്രമങ്ങളെയും ത്യാഗങ്ങളെയും അനുസ്മരിക്കുന്ന ദിനം. 


രാവും പകലും നമ്മെ സംരക്ഷിക്കുന്ന നമ്മുടെ ധീരരായ സൈന്യത്തിന് സല്യൂട്ട്. ഈ ദിനത്തിൽ നമുക്ക് അവരുടെ പോരാട്ടങ്ങളെയും അദ്ധ്വാനങ്ങളെയും ഓർക്കാം. കാർഗിൽ വിജയ് ദിവസ്.


കാർഗിൽ വിജയ് ദിവസ് ആശംസകൾ. സായുധ സേനയുടെ സമർപ്പണത്തിന്റെയും വീര്യത്തിന്റെയും തെളിവാണ് കാർഗിൽ വിജയം.


ALSO READ: Kargil Vijay Diwas 2023: രാജ്യത്തിനായി പോരാടിയ ധീരജവാന്മാരുടെ വിജയത്തിന്റെ ഓർമ്മ; കാർ​ഗിൽ വിജയ് ദിവസ്- 10 പ്രധാന പോയിന്റുകൾ


ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യത്തിന് അതിരുകളില്ലായിരുന്നു, അവരുടെ ദൃഢനിശ്ചയം രാജ്യത്തിന് പ്രചോദനമായി. കാർഗിൽ വിജയ് ദിവസ് ആശംസകൾ.


രാജ്യത്തെയും അതിന്റെ പ്രദേശത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ധീരരായ ഇന്ത്യൻ സൈനികരെ അഭിവാദ്യം ചെയ്യുന്നു. കാർഗിൽ വിജയ് ദിവസ് ആശംസകൾ.


കാറ്റുകൊണ്ടല്ല നമ്മുടെ രാജ്യത്തിന്റെ കൊടി പാറുന്നത്, മറിച്ച്, അതിനെ സംരക്ഷിച്ചുകൊണ്ട് മരിച്ച ഓരോ സൈനികന്റെയും അവസാന ശ്വാസത്താലാണ്.


ജനങ്ങളെ സംരക്ഷിച്ചതിന് കാവലായി നിൽക്കുന്നതിന് ഇന്ത്യൻ സൈന്യത്തിന് നന്ദി. കാർഗിൽ വിജയ് ദിവസ് ആശംസകൾ.


കാർഗിൽ വിജയ് ദിവസ് 2023: ഉദ്ധരണികൾ


പോരാട്ടം എത്രത്തോളം കഠിനമാണോ അത്രത്തോളം വലുതായിരിക്കും വിജയം.


ഓരോ തവണയും സൈനികരെ നഷ്ടപ്പെടുമ്പോൾ ഒരു കുടുംബാംഗവും നഷ്ടപ്പെടുന്നു.


നമ്മെ സംരക്ഷിക്കാൻ ധീരരായ സൈനികരുണ്ടെങ്കിൽ മാത്രമേ നമ്മുടെ രാജ്യവും നമ്മുടെ അഖണ്ഡതയും സുരക്ഷിതമാകൂ.


സുരക്ഷിതമായ അതിർത്തിയേക്കാൾ സുരക്ഷിതമായ സൈന്യമാണ് അഭികാമ്യം.


ഇന്ത്യൻ നിയന്ത്രണത്തിലുള്ള കാർഗിൽ പ്രദേശത്തേക്ക് പാക് സൈനികരും തീവ്രവാദികളും നുഴഞ്ഞുകയറ്റം നടത്തിയതിനെ തുടർന്നാണ് യുദ്ധം ആരംഭിച്ചത്. "ഓപ്പറേഷൻ വിജയ്" എന്ന പദം, അധിനിവേശ കാർഗിൽ തിരിച്ചുപിടിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആപ്തവാക്യമായി. 500 ഓളം ഇന്ത്യൻ സൈനികർക്കും 700 ലധികം പാകിസ്ഥാൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടതോടെ യുദ്ധം ഇരുവശത്തും നാശം വിതച്ചു. യുദ്ധത്തിൽ പീരങ്കികളുടെയും വ്യോമസേനയുടെയും കാലാൾപ്പടയുടെയും സേവനം ഉണ്ടായി. തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ നിന്ന് ശത്രുവിനെ തുരത്താൻ നിർണായകമായ വ്യോമാക്രമണങ്ങൾ നടത്തി. സംഘർഷസമയത്ത് പിന്തുണ നൽകുന്നതിൽ ഇന്ത്യൻ വ്യോമസേന നിർണായക പങ്ക് വഹിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.