Karnataka Assembly Election 2023:  വേനല്‍ചൂടിനൊപ്പം കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് രംഗവും ചൂടുപിടിയ്ക്കുകയാണ്...  കര്‍ണാടകയില്‍ പ്രധാന എതിരാളികളായ കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്‌ സജീവമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന  BJP പൂര്‍ണ്ണ ആത്മ വിശ്വാസത്തിലാണ്. ഭരണതുടര്‍ച്ച ഉറപ്പാക്കിയാണ് BJPയുടെ മുന്നേറ്റം. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്‌ ശക്തമായി രംഗത്തുണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും. തിരഞ്ഞെടുപ്പ് രംഗത്ത്‌ സജീവമാണ് എങ്കിലും രംഗം നിരീക്ഷിച്ച് മുന്നേറുകയാണ് JD(S).


Also Read:  Karnataka Assembly Election 2023: BJP നേതാവ് ലക്ഷ്മൺ സാവഡി കോൺഗ്രസില്‍, അതാനി സീറ്റിൽ  മത്സരിക്കും


അതേസമയം, അയല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചെറിയ ആവേശം കേരളത്തിലും ഉണ്ട്. കാരണം തിരഞ്ഞെടുപ്പ് രംഗത്ത്‌ രണ്ട് മലയാളി മുഖങ്ങള്‍ വിജയം ഉറപ്പിച്ച് സജീവമാണ്. ബെംഗളുരു നഗരത്തിൽ നിന്നാണ് ഇരുവരും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  കോണ്‍ഗ്രസ് ടിക്കറ്റില്‍  മത്സരിക്കുന്ന ഇരുവരും ഇതിനകം തന്നെ വിജയം ഉറപ്പിച്ചിരിയ്ക്കുകയാണ്.  


Also Read: Jagadish Shettar Update: കര്‍ണ്ണാടക BJPയില്‍ കോളിളക്കം, ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍!! 


മലയാളി മുഖങ്ങളായ കെ ജെ ജോർജും എൻ എ ഹാരിസുമാണ്  ജനവിധി തേടുന്നത്. സർവജ്ഞ നഗർ, ശാന്തി നഗർ എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന ഇരുവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.


ബെംഗളുരു നഗരവാസികളുടെ അടിസ്ഥാനസൗകര്യ വികസനമാണ് ലക്ഷ്യമെന്ന്  ഇരു സ്ഥാനാർഥികളും ഒരേ സ്വരത്തില്‍ പറയുന്നു. 


കുടിയേറ്റക്കാരുടെകൂടി നഗരമാണ് ബെംഗളുരു. ഒരു വശത്ത് കോസ്‍മോ പൊളിറ്റൻ നഗരമായി നിലനിൽക്കുമ്പോഴും, സാധാരണക്കാരന്‍റെ അടിസ്ഥാന സൗകര്യവികസനം ദിവസം തോറും പിന്നോട്ട് നീങ്ങുകയാണ്. കോട്ടയത്തെ ചിങ്ങവനത്ത് നിന്ന് കുടകിലേക്കും അവിടെ നിന്ന് ബെംഗളുരുവിലേക്കും കുടിയേറിയതാണ് കെ ജെ ജോർജ്. ഒരു കുടിയേറ്റക്കാരനിൽ നിന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിപദം വരെ വളർന്നയാൾ. നഗരവികസനം തന്നെയാണ് തന്‍റെ പ്രധാനലക്ഷ്യമെന്ന് ജോർജ് പറയുന്നു.


ബിജെപി നടത്തുന്ന ധ്രുവീകരണ നീക്കങ്ങൾ ഇനി ഫലം കാണില്ലെന്നും, വിലക്കയറ്റം പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾ തന്നെയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും എൻ എ ഹാരിസ് പറയുന്നു. 


അതേസമയം, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയും അടക്കം ബിജെപി വിട്ട് കോൺഗ്രസിലെത്തിയതോടെ ബിജെപിയുടെ ശക്തിയായിരുന്ന ലിംഗായത്ത് വോട്ടുകളിൽ വിള്ളൽ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്‌.   


മെയ്‌ 10 നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ്‌ 13 ന് നടക്കും.    



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.