ബെംഗളൂരു : ബിജെപിയെക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ പിടിച്ചെടുത്ത് കോൺഗ്രസ് കർണാടകയിലെ തങ്ങളുടെ ഭരണം തിരിച്ച് പിടിച്ചിരിക്കുകയാണ്. 140ന് അരികെ സീറ്റ് സ്വന്തമാക്കിയാണ് കോൺഗ്രസ് കർണാടകയിൽ വിജയ കൊടി നാട്ടിയിരിക്കുന്നത്. ആ വിജയത്തിന്റെ ശിൽപികളാണ് കർണാടക കെപിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യും. ഇവരിൽ ആരാകും കർണാടകയുടെ അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചയാണ് കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വിജയാഘോഷത്തിൽ താൻ അനുഭവിച്ച വേദനകളിൽ വിങ്ങിപ്പൊട്ടുന്ന ഡി.കെ ശിവകുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. കർണാടകയിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴ് ആയിരുന്നു ശിവകുമാർ വിങ്ങിപ്പൊട്ടിയത്. ഇഡി അറസ്റ്റ് ചെയ്തപ്പോൾ തിഹാർ ജയിലിൽ സോണിയ ഗാന്ധി നേരിട്ടെത്തി തന്നെ സന്ദർശിച്ചു എന്ന പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് നേതാവ് വികാരാധീതനായത്.


ALSO READ : Karnataka Election Result 2023: കന്നഡ മണ്ണില്‍ മോദി പ്രഭാവം ഏറ്റില്ല; ഇനി 'ബിജെപി മുക്ത ദക്ഷിണേന്ത്യ'



"കർണാടക ഞാൻ തിരികെ നൽകുമെന്ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ എന്നിവർക്ക് ഉറപ്പ് നൽകിയിരുന്നു. ബിജെപിക്കാർ എന്നെ ജയിലിൽ അടച്ചപ്പോൾ സോണിയ ഗാന്ധി എന്നെ നേരിൽ വന്ന് കണ്ടത് ഞാൻ ഒരിക്കലും മറക്കില്ല" ഡി.കെ ശിവകുമാർ വികാരാധീതനായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് ഓഫീസ് തങ്ങൾക്ക് ക്ഷേത്രം പോലെയാണ്, പാർട്ടിയുടെ അടുത്ത നടപടികൾ കോൺഗ്രസ് ഓഫീസിൽ വെച്ച് തീരുമാനമെടുക്കുമെന്ന് കർണാടക കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.


തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുന്ന ഔദ്യോഗിക കണക്ക് പ്രകാരം 136 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. 101 സീറ്റുകളിൽ കോൺഗ്രസിന്റെ വിജയം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു. 35 സീറ്റുകളിലാണ് ഇപ്പോൾ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. നിലവിൽ 64 സീറ്റുകളിൽ മാത്രം ഒതുങ്ങിയ ബിജെപിയുടെ 48 സീറ്റുകളിലെ വിജയം തിരഞ്ഞെടുപ്പ് കമ്മീഷ സ്ഥിരീകരിച്ചു. 20 സീറ്റുകളിൽ മാത്രമാണ് ഡെഡിഎസിന് ജയിക്കാൻ സാധിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.