Karnataka Cabinet Expansion: കര്‍ണാടക മന്ത്രിസഭയിലേക്ക് 24 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Karnataka Cabinet Expansion: മെയ് 13 ന് നടന്ന നിയമസഭാ വോട്ടെണ്ണലിൽ പാര്‍ട്ടി മികച്ച വിജയമാണ് സ്വന്തമാക്കിയത് അതിന് ആഴ്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മന്ത്രിസഭ രൂപീകരിക്കാന്‍ പോകുന്നത്.
ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയിലേക്ക് 24 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറും. കോണ്‍ഗ്രസ് നേതാക്കളും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മില്‍ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് ഇത് നടക്കുന്നത്.
മെയ് 13 ന് നടന്ന നിയമസഭാ വോട്ടെണ്ണലിൽ പാര്‍ട്ടി മികച്ച വിജയമാണ് സ്വന്തമാക്കിയത് അതിന് ആഴ്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മന്ത്രിസഭ രൂപീകരിക്കാന്‍ പോകുന്നത്. ഇതിനിടയിൽ മെയ് 20 ന് കര്‍ണാടകയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് 24 പുതിയ മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും.
Also Read: ശനിയുടെ വക്രഗതിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!
ഇതോടെ മുഖ്യമന്ത്രിയടക്കം 34 മന്ത്രിമാരടങ്ങുന്ന സംഘമാണ് കര്‍ണാടക ഭരിക്കാൻ പോകുന്നത്. ലിംഗായത്ത്, വൊക്കലിഗ, പട്ടികജാതി-പട്ടികവര്‍ഗ, മുസ്ലിം, ബ്രാഹ്‌മണര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മന്ത്രിമാരാണ് വിപുലീകരിച്ച മന്ത്രിസഭയില്‍ ഉണ്ടാവുകയെന്നാണ് വിവരം. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടികയിൽ ദിനേശ് ഗുണ്ടു റാവു, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാന്‍, കൃഷ്ണ ബൈരെ ഗൗഡ, സന്തോഷ് ലാഡ്, കെ എന്‍ രാജണ്ണ, കെ വെന്റകേഷ്,ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആര്‍ ബി തിമ്മുപൂര്‍, എച്ച് സി മഹാദേവപ്പ, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, മങ്കുല്‍ വൈദ്യ, ഡി സുധാകര്‍, ചലുവരയ്യ സ്വാമി, എം സി സുധാകര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതുപോലെ എച്ച്കെ പാട്ടീല്‍, ശിവാനന്ദ് പാട്ടീല്‍, എസ്എസ് മല്ലിഖാര്‍ജുന, ശരണ്‍പ്രകാശ് പാട്ടീല്‍, ശരണ്‍ബസപ്പ ദര്‍ശനപുര, ഏക എംഎല്‍സിയായ എന്‍എസ് ബോസരാജു എന്നിവരും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടും. ഇതിനിടയിൽ കര്‍ണാടക നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സി പുട്ടരംഗഷെട്ടിയെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...