മുഖ്യമന്ത്രി പോകുമ്പോൾ റോഡ് ബ്ലോക്ക് ചെയ്യണ്ട : കർണ്ണാടകത്തിൽ പുതിയ ഉത്തരവ്
വിഐപി വാഹനങ്ങള്‍ക്ക് പോകുന്നതിനായി മറ്റു വാഹനങ്ങളെല്ലാം തടഞ്ഞ് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക്
ബെംഗളൂരു: തൻറെ യാത്രക്കായി റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കർണ്ണാടകത്തിൽ മുഖ്യമന്ത്രിയുടെ ഉത്തരവ്. ഇതിൻറെ ഭാഗമായി 'സീറോ ട്രാഫിക്ക്' പ്രോട്ടോക്കോള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്കാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. സിദ്ധരാമയ്യ തന്നെ ഇത് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.'സീറോ ട്രാഫിക്ക്' പ്രോട്ടോക്കോള്‍ പിന്‍വലിക്കാനാണ് ഉത്തരവ്.
വിഐപി വാഹനങ്ങള്‍ക്ക് പോകുന്നതിനായി മറ്റു വാഹനങ്ങളെല്ലാം തടഞ്ഞ് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക്. ഗവര്‍ണര്‍, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിഐപികള്‍ തുടങ്ങിയവര്‍ യാത്രചെയ്യുമ്പോഴാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരുന്നത്.
ALSO READ : 2000 Note Exchange: ബാങ്ക് അക്കൗണ്ട് ഇല്ലേ? 2000 രൂപയുടെ നോട്ടുകൾ എവിടെ, എങ്ങനെ മാറ്റി വാങ്ങാം?
എന്റെ വാഹന സഞ്ചാരത്തിനുള്ള 'സീറോ ട്രാഫിക്' പ്രോട്ടോക്കോൾ തിരിച്ചെടുക്കാൻ ഞാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'സീറോ ട്രാഫിക്' കാരണം നിയന്ത്രണങ്ങളുള്ള പാതയിലൂടെ യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടാണ് ഞാൻ ഈ തീരുമാനം എടുത്തത്-അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.മുന്‍മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. സിഗ്നലുകള്‍ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.
അതേസമയം ബഹുമാന സൂചകമായി ആളുകളിൽ നിന്ന് പൂക്കളോ ഷാളുകളോ സ്വീകരിക്കേണ്ടതില്ലെന്നും ആളുകൾക്ക് അവരുടെ സ്നേഹവും ആദരവും സമ്മാനമായി പ്രകടിപ്പിക്കണമെങ്കിൽ പുസ്തകങ്ങൾ നൽകാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഏതായാലും മുഖ്യമന്ത്രിയുടെ പുതിയ പരിഷ്കാരങ്ങളോട് ജനങ്ങൾ വളരെ പോസിറ്റീവായി തന്നെയാണ് പ്രവർത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...