ബാംഗളൂരു: കര്‍ണാടകയില്‍  കോവിഡ്   വ്യാപനം രൂക്ഷമായി തുടരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കും  മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ (Siddaramaiah) യ്ക്കും  കോവിഡ് സ്ഥിരീകരിച്ചു.


സിദ്ധരാമയ്യ നിലവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്.  തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണെന്നും  മുന്‍കരുതലെന്നോണം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതായും  ട്വിറ്ററില്‍ കുറിച്ചു. സമ്പര്‍ക്കത്തില്‍  വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും  അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. 


Also read: കൊറോണയെ പ്രതിരോധിക്കാൻ അത്ഭുതവിദ്യയൊന്നും ഇല്ല: WHO


കോവിഡ് ബാധിതനായി  മുഖ്യമന്ത്രി യെദ്യുരപ്പയും മണിപ്പാല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്‌. 


കര്‍ണാടക മന്ത്രിസഭയില്‍ വനംമന്ത്രി ആനന്ദ് സിംഗ്, ടൂറിസം മന്ത്രി സി. ടി രവി, കൃഷി മന്ത്രി ബി.സി പാട്ടീല്‍ എന്നിവര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.


കര്‍ണാടകയില്‍ ഇതുവരെ 1,40,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  62,500 പേര്‍ക്ക്  രോഗം ഭേദമായപ്പോള്‍ 2,594 പേര്‍ മരണത്തിന് കീഴടങ്ങി.