Karnataka Covid | രാത്രികാല കർഫ്യൂ പിൻവലിച്ചു, കർണാടകയിൽ സ്കൂളുകൾ 31ന് തുറക്കും
കോവിഡ് മുക്തിനിരക്ക് വര്‍ധിച്ചതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കാരണം.
ബെംഗളൂരു: പുതിയ കേസുകൾ കുറയുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കർണാടക സർക്കാർ. സാങ്കേതിക ഉപദേശക സമിതിയുടെ (ടിഎസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാത്രികാല കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും നീക്കുമെന്ന് സർക്കാർ അറിയിച്ചു. ബെംഗളൂരുവിൽ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഓഫ്‌ലൈനായി പ്രവർത്തിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഉണ്ടാകില്ല. സ്കൂളുകളും കോളജുകളും 31 മുതൽ തുറന്നു പ്രവർത്തിക്കും.
കോവിഡ് മുക്തിനിരക്ക് വര്‍ധിച്ചതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കാരണം. വാരാന്ത്യ ലോക്ക്ഡൗണ്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. പൊതുഗതാഗതം, പബ്ബുകൾ, റെസ്റ്റോറന്റുകൾ, സർക്കാർ ഓഫീസുകൾ എന്നിവ പൂർണ ശേഷിയിൽ പ്രവർത്തിക്കാനും അനുമതിയുണ്ട്. തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലെക്‌സുകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിക്കാമെന്നാണ് പറയുന്നത്.
തുറസ്സായ സ്ഥലങ്ങളിൽ 300 പേർക്കും അടഞ്ഞ ഇടങ്ങളിൽ 200 പേരുമായി വിവാഹങ്ങൾ നടത്താം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആരാധനാലയങ്ങൾ ദൈനംദിന ആചാരങ്ങൾക്കായി തുറക്കുമെന്നും പൊതുജനങ്ങളെ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ എന്നിവയ്ക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
കോവിഡിന്റെ ഒന്നും രണ്ടും മൂന്നും തരംഗങ്ങളിൽ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു കർണാടക. മൂന്നാം തരംഗത്തിലും, ബെംഗളൂരുവിൽ പ്രതിദിന കോവിഡ് കേസ് 30,000 ആയി ഉയർന്നു. വെള്ളിയാഴ്ച കർണാടകയിൽ 31,198 പുതിയ കേസുകളും ബെംഗളൂരുവിൽ 15,199 കേസുകളും രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...