ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി കർണാടക സർക്കാർ. സംസ്ഥാനത്തെ തിയേറ്ററുകൾ, ജിമ്മുകൾ, യോഗ സെന്ററുകൾ, നീന്തൽക്കുളങ്ങൾ എന്നിവ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാമെന്ന് സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോഗ്യമന്ത്രി, മുതിർന്ന ഉദ്യോഗസ്ഥർ, സാങ്കേതിക ഉപദേശക സമിതി പ്രതിനിധികൾ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ചില മുൻകരുതലുകൾ പാലിച്ച് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.


കോവിഡ് പ്രതിസന്ധിയെ തുടർന്ന്, തിയേറ്ററുകളും സിനിമാ വ്യവസായവും വലിയ നഷ്ടമാണ് നേരിട്ടത്. തിയേറ്ററുകളിൽ പോകുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സിനിമാ ഹാളിനുള്ളിൽ ഭക്ഷണ സാധനങ്ങൾ അനുവദിക്കില്ല, തിയേറ്ററുകൾ, ജിമ്മുകൾ, യോഗ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നവർക്ക് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാണ്.


നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് മൂന്നാം തരംഗം കുറയുന്നതോടെ, രാത്രി കർഫ്യൂ പിൻവലിക്കുകയും പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ എന്നിവ പ്രവർത്തിപ്പിക്കൽ, സ്കൂളുകൾക്ക് ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കാൻ അനുവദിക്കുക എന്നിവ ഉൾപ്പെടെയുള്ള മിക്ക നിയന്ത്രണങ്ങളും നീക്കം ചെയ്യാൻ സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. ബെംഗളൂരുവിൽ വാരാന്ത്യ കർഫ്യൂവും സർക്കാർ പിൻവലിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.