Karnataka Election 2023: കർണാടക തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പട്ടിക ഭരണകക്ഷിയായ ബിജെപി പുറത്തുവിട്ടു. സംസ്ഥാനത്ത് മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് അവസാന വട്ട സ്ഥാനാർത്ഥി പട്ടിക BJP പുറത്തുവിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Karnataka Assembly Election 2023:  തിരഞ്ഞെടുപ്പ് ആവേശത്തില്‍ കർണ്ണാടക, വിജയമുറപ്പിച്ച് രണ്ട് മലയാളി സ്ഥാനാർത്ഥികൾ


അവസാന പട്ടികയില്‍ രണ്ട് പ്രധാന മണ്ഡലങ്ങളായ  ശിവമോഗയിലേക്കും മാൻവിയിലേക്കുമുള്ള സ്ഥാനാർഥികളെയാണ്  പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ശിവമോഗയിൽ ചന്നബസപ്പയ്ക്ക് പാർട്ടി ടിക്കറ്റ് നൽകിയപ്പോൾ സിറ്റിംഗ് എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പയുടെ കുടുംബത്തിന് ടിക്കറ്റ് നിഷേധിച്ചു. 


Also Read:  Happiest State In India: ദേശീയ സന്തോഷ സൂചികയില്‍ ഒന്നാമത് ഈ സംസ്ഥാനം!!


മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള തന്‍റെ ആഗ്രഹം അടുത്തിടെ പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു, ശിവമോഗയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കുന്നത് പരിഗണിക്കരുതെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു. ഈ സീറ്റിൽ നിന്ന് അഞ്ച് തവണ എം.എൽ.എ ആയിരുന്നെങ്കിലും മകനുവേണ്ടി ഈ മണ്ഡലത്തില്‍ നിന്ന് ടിക്കറ്റ് തേടിയിരുന്നു എന്നാണ് സൂചന.   
 
പട്ടികവർഗ സംവരണ മണ്ഡലമായ മാൻവിയിൽ നിന്ന് ബി വി നായകിനെയാണ് പാർട്ടി സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നത്. ഈ പട്ടിക പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് രംഗത്ത്‌ കൂടുതല്‍ സജീവമായി.


ഏപ്രിൽ 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. മെയ് 10 ന് വോട്ടെടുപ്പും മെയ് 13 ന് വോട്ടെണ്ണലും നടക്കും.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.