Karnataka Election 2023:  കര്‍ണാടക നിയമസഭ  തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രധാന പാര്‍ട്ടികള്‍  രവും പകലും പ്രചാരണത്തില്‍ മുഴുകുകയാണ്.സംസ്ഥാനത്തെ പ്രധാന പോരാട്ടം നടക്കുന്ന BJP, കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ സംസ്ഥാനത്ത് തമ്പടിച്ചിരിയ്ക്കുകയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Trad: CM Of Karnataka: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും? നായയുടെ പ്രവചനം വൈറലാകുന്നു...!!
 


തിരഞ്ഞെടുപ്പ്  പ്രചരണത്തിന് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി എത്തി. ബിജെപിയുടെ ഉറച്ച കോട്ടയായ തീരദേശ കർണാടകയിലെ പ്രധാന ബെൽറ്റുകളിലായിരുന്നു രാഹുലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം


കർണാടകയിൽ പാർട്ടി അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്.  ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ വാഗ്ദാനം  കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ ആവര്‍ത്തിക്കുകയാണ്. ഇത് പാര്‍ട്ടിയുടെ അഞ്ചാമത്തെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. 


തീരദേശ കർണാടക മേഖലയിലെ തിരഞ്ഞെടുപ്പ് പര്യടന വേദിയിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടിയുടെ  ഈ വാഗ്ദാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്‌ നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാൻ  ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ കോൺഗ്രസിന്‍റെ സർക്കാർ ഉത്തരവിറക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു .


200  യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മഹിളകൾക്കായി 2000 രൂപയുടെ ഗൃഹലക്ഷ്മി പദ്ധതി ,തൊഴിൽരഹിതരായ യുവജനങ്ങൾക്ക്‌ ധനസഹായം നൽകുന്ന യുവനിധി പദ്ധതി , ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവർക്ക് 10 കിലോഗ്രാം സൗജന്യ അരി എന്നിവയാണ് കോൺഗ്രസിന്‍റെ  മറ്റ്  വാഗ്ദാനങ്ങൾ. 


അതുകൂടാതെ, മത്സ്യ തൊഴിലാളികള്‍ക്കായി 10 ലക്ഷം രൂപയുടെ ജീവൻ സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്നും കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചു.  ഉഡുപ്പിയിൽ മത്സ്യ തൊഴിലാളികളുമായി സംവദിച്ച രാഹുൽ ഗാന്ധിയാണ് ഈ പ്രഖ്യാപനം നടത്തിയത്.  മത്സ്യ ബന്ധനത്തിന് ആവശ്യമായ ഡീസൽ 25 രൂപ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുമെന്നും രാഹുൽ ഉറപ്പു നൽകി . 


ബിജെപിയുടെ ഉറച്ച കോട്ടയായ തീരദേശ കർണാടകയിലെ പ്രധാന ബെൽറ്റുകളിലായിരുന്നു രാഹുലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം. 2ബിജെപിയുടെ കോട്ടയായ ഈ മേഖല 2018 ല്‍ 12 ൽ പതിനൊന്നു മണ്ഡലങ്ങളും ബിജെപിക്കൊപ്പമാണ് നിന്നത് . ഇത്തവണ സീറ്റു നിഷേധത്തെ തുടർന്ന് ചില മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ വിമത ശബ്ദമുയർന്നിട്ടുണ്ട് . ഇത് മുതലെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. തീരദേശ മേഖലയിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധിയുടെ വൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ .



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.