COMMERCIAL BREAK
SCROLL TO CONTINUE READING

Live updates:


13:02 - ബിജെപി 109 കോണ്‍ഗ്രസ് 71 ജെഡിഎസ് 40 സ്വതന്ത്രന്‍ 2


11:57 - ബിജെപി 111 കോണ്‍ഗ്രസ് 68 ജെഡിഎസ് 41 സ്വതന്ത്രന്‍ 2


11:15 - ബിജെപി 115 കോണ്‍ഗ്രസ് 64 ജെഡിഎസ് 40 സ്വതന്ത്രന്‍ 2


11:05 - ബിജെപി 120 കോണ്‍ഗ്രസ് 59 ജെഡിഎസ് 40 സ്വതന്ത്രന്‍ 2


10:50 - ബിജെപി 117 കോണ്‍ഗ്രസ് 59 ജെഡിഎസ് 44 സ്വതന്ത്രന്‍ 2


10:44 - ബിജെപി 112 കോണ്‍ഗ്രസ് 62 ജെഡിഎസ് 44 സ്വതന്ത്രന്‍ 2 


10:40 - ബിജെപി 111 കോണ്‍ഗ്രസ് 61 ജെഡിഎസ് 48


10:28 - സഖ്യ രൂപീകരണം അന്തിമഫലത്തിന് ശേഷമെന്ന് ദേവഗൗഡ


10:25 - സെൻസെക്സ് 400 പോയന്‍റിൽ അധികം ഉയർന്നു


10: 20 - ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്


10: 15 - ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്ന് സദാനന്ദ ഗൗഡ


10:10 - ബിജെപി 109 കോണ്‍ഗ്രസ് 68 ജെഡിഎസ് 43


10:05 - ഓഹരി വിപണിയില്‍ മുന്നേറ്റം


10:00 - ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ബിജെപി


09:58 - ബിജെപി 105 കോണ്‍ഗ്രസ് 65 ജെഡിഎസ് 42


09:50 - ബിജെപിയുടെ ലീഡ് ഉയരുന്നു, ജെഡിഎസ് നിര്‍ണായക ശക്തിയാവും


09:35 - സമാന ആശയമുള്ളവരുടെ സഖ്യപിന്തുണ തേടി കോണ്‍ഗ്രസ്


09:45 -കര്‍ണാടകത്തില്‍ ബിജെപി മുന്നില്‍


09:24 - ബിജെപി 95 കോണ്‍ഗ്രസ് 67 ജെഡിഎസ് 29


09:00 - ബിജെപി 93, കോണ്‍ഗ്രസ്‌ 91, ജെഡിഎസ് 26


08:53 - റെഡ്ഡി സഹോദരന്മാര്‍ മുന്നില്‍ 


08:49 - രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍


08:43 - ബിജെപി 71, കോണ്‍ഗ്രസ്‌-66, ജെഡിഎസ് 23, സ്വതന്ത്രന്‍ 1


08:37 - 107 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ കിട്ടുമ്പോള്‍ ബിജെപി മുന്നിലാണ് 


08:33 - ബിജെപി മുന്നില്‍ ചാമുണ്ഡേശ്വരിയിലും ബാദാമിയിലും സിദ്ധരാമയ്യ പിന്നില്‍


08:28 - കോണ്‍ഗ്രസ്‌ 40 സീറ്റില്‍ മുന്നില്‍. ബിജെപി 33 ജെഡിഎസ് 10, 


08:25 - ചാമുണ്ഡേശ്വരിയിലും ബാദാമിയിലും സിദ്ധരാമയ്യക്ക് ലീഡ് 


08:03 - കോണ്‍ഗ്രസ്‌ 17 സീറ്റില്‍ മുന്നില്‍. ബിജെപി 6, ജെഡിഎസ് 4


ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ചു. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. 8.30ഓടുകൂടി ആദ്യ ഫലങ്ങള്‍ ലഭ്യമായിത്തുടങ്ങും. 11 മണിയോടെ അന്തിമ ചിത്രം വ്യക്തമാകും.


222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരമാണെങ്കിലും ശക്തമായ പോരാട്ടം കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലാണ്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്‍റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമാണ് വരാനിരിക്കുന്നത്. 


1952-ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും. കോണ്‍ഗ്രസ് വിജയിച്ചാല്‍ 1985-നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും. 1985-ല്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.


ബി.ജെ.പി. സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍, പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.


ആകെ 224 മണ്ഡലങ്ങളാണുള്ളത്. വോട്ടെടുപ്പു നടന്നത് 222. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 38


പ്രധാനപ്പെട്ട മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും താഴെ കൊടുക്കുന്നു


ചാമുണ്ഡേശ്വരി- ബദാമി സിദ്ധരാമയ്യ, മുഖ്യമന്ത്രി


ശിക്കാരിപുര- ബി.എസ്. യെദ്യൂരപ്പ, ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി


രാമനഗര- ചെന്നപ്പട്ടണ എച്ച്.ഡി. കുമാരസ്വാമി, ജനതാദള്‍ എസ് നേതാവ്‌


പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങി,ദേവനഗരിയില്‍ കോണ്‍ഗ്രസ് മുന്നില്‍ എന്നാണ് റിപ്പോര്‍ട്ട്