Karnataka Elections Results Live: ജെഡിഎസ് സര്‍ക്കാരുണ്ടാക്കും; കോണ്‍ഗ്രസ് പിന്തുണച്ചു
സോണിയാ ഗാന്ധിയുടെ ഇടപെടല്‍ നിര്‍ണായകമായി. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ബെംഗളൂരു: ബിജെപി കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ച് കര്‍ണാടകയില്‍ രാഷ്ട്രീയ നീക്കങ്ങള്‍. സര്‍ക്കാരുണ്ടാക്കാന്‍ ജെഡിഎസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് നാലു മണിക്ക് എച്ച്.ഡി ദേവഗൗഡ ഗവര്‍ണറെ കാണും.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചടുല നീക്കമാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞത്. തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് 77 ഉം ജെഡിഎസ് 39 ഉം സീറ്റുകള്‍ നേടി. മേഘാലയിലും ഗോവയിലും സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുനീക്കങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കി.
സോണിയാ ഗാന്ധിയുടെ ഇടപെടല്‍ നിര്‍ണായകമായി. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സോണിയയുടെ നിര്‍ദേശ പ്രകാരം രണ്ടു ദിവസം മുന്‍പേ തന്നെ ഇരുനേതാക്കളും ബെംഗളൂരുവില്‍ എത്തിയിരുന്നു. ഇത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് ജെഡിഎസുമായി പ്രസ്താവന യുദ്ധം കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.
നിലവിലെ സമവാക്യങ്ങളനുസരിച്ച് മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കും. നിരുപാധിക പിന്തുണ ജെഡിഎസിന് കോണ്‍ഗ്രസ് നല്‍കും.
Updating...