ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. മെയ് 12ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മെയ് 15ന് ആണെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ. പി. റാവത്ത് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ണാടകയില്‍ ഏപ്രില്‍ 17നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം. നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഏപ്രില്‍ 24നാണ്. പത്രികകള്‍ സൂക്ഷ്മ പരിശോധന നടത്തുന്നത് ഏപ്രില്‍ 25നുമാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 27.


ഹൈലൈറ്റ്സ്


  • തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കും

  • എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം

  • പ്രചാരണത്തിന് പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കള്‍ മാത്രം

  • ഒരു സ്ഥാനാര്‍ഥിയ്ക്ക് പരമാവധി ചിലവാക്കാവുന്ന തുക 28 ലക്ഷം രൂപ

  • കര്‍ണാടകയില്‍ ഇംഗ്ലീഷിലും കന്നടയിലും തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കും.


Updating...