ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി തുടരണമെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിദ്യാർഥികൾ സമർ‌പ്പിച്ച ഹർജിയിൽ ഉടൻ വാദം കേൾക്കാനാവില്ലെന്ന് സുപ്രീംകോടതി. കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് എത്തിക്കരുതെന്നും കോടതി വ്യക്തമാക്കി.‌‌


COMMERCIAL BREAK
SCROLL TO CONTINUE READING

ഉചിതമായ സമയത്ത് മാത്രമേ സുപ്രീം കോടതി ഇടപെടൂ എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. വിഷയം ദേശീയ തലത്തിലേക്ക് എത്തിക്കരുതെന്നും സിജെഐ പറഞ്ഞു.


Also Read: Karnataka Hijab Controversy | ഹിജാബിന് അനുമതിയില്ല, അന്തിമ ഉത്തരവ് വരെ തൽസ്ഥിതി തുടരും


ഹിജാബ് ധരിക്കുന്നത് വിലക്കിയ സർക്കാർ ഉത്തരവിന് അനുകൂലമായുള്ള കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെയും ജൂനിയർ കോളേജുകളിലെയും ഹിജാബ് നിരോധനത്തിനെതിരെയുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് പരിഗണിച്ചതിന് പിന്നാലെ വിദ്യാർത്ഥികളോട് ക്ലാസുകളിലേക്ക് മടങ്ങാനും നിർദ്ദേശിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.