ബെംഗളൂരു: ര്‍ണാടകയില്‍ ലിംഗായത്തുകള്‍ക്ക് മത ന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അനുകൂല തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലിംഗായത്തുകള്‍ക്ക് മത ന്യൂനപക്ഷ പദവി നല്‍കാനുള്ള നാഗമോഹന്‍ ദാസ് കമ്മിറ്റി റിപ്പോര്‍ട്ടിന് കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചു. ഇത് കൂടാതെ ലിംഗായത്തുകളെ പ്രത്യേക മതമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.


ന്യൂനപക്ഷ പദവി നല്‍കണമെന്നുള്ള ലിംഗായത്തുകളുടെ ആവശ്യം ഏറെക്കാലമായി ഉള്ളതാണ്. അവരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ബിജെപിയുടേയും ആര്‍എസ്എസിന്റെയും നിലപാട്.