Karnataka Night Curfew : കർണാടകയിൽ രാത്രികാല നിരോധനം പിൻവലിച്ചു
ജൂലൈ 3 മുതലായിരുന്നു കർണാടകയിൽ രാത്രികാല നിരോധനം ഏർപ്പെടുത്തിയിരുന്നത്.
Bengaluru : മൂന്ന് മാസം നീണ്ട് നിന്നിരുന്നു കർണാടകയിലെ രാത്രികാല നിരോധനം (Night Curfew) പിൻവലിച്ചു. രാത്രി 10 മുതൽ വെളുപ്പിനെ 5 മണി വരെയായിരുന്നു കർണാടക സർക്കാർ (Karnataka Governement) കോവിഡ് ബാധയെ തുടർന്ന് രാത്രി കർഫ്യൂ ഏർപ്പെടുത്തിരുന്നത്.
ജൂലൈ 3 മുതലായിരുന്നു കർണാടകയിൽ രാത്രികാല നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഏപ്രിൽ രണ്ടാം കോവിഡ് തരംഗം ആഞ്ഞി വീശയപ്പോൾ പ്രഖ്യാപിച്ച രണ്ട് ലോക്ഡൗണിന് പിന്നാലെയാണ് കർണാടക രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവിൽ പുതുക്കിയ തീരുമാനങ്ങൾ അറിയിച്ചു കൊണ്ടുള്ള കർണാടക ആരോഗ്യ വകുപ്പന്റെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് നവംബർ അഞ്ച് മുതൽ രാത്രികാല നിരോധനം പിൻവലിച്ചിരിക്കുന്ന എന്ന് ചീഫ് സെക്രട്ടറി പി രവി കുമാറാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ALSO READ : Karnataka: കേരളത്തിലേക്കുള്ള യാത്രകൾ ഒക്ടോബർ അവസാനം വരെ ഒഴിവാക്കണമെന്ന് നിർദേശിച്ച് കർണാടക സർക്കാർ
കൂടാതെ കതിര ഓട്ട മത്സരങ്ങൾക്കും സംസ്ഥാന അനുവാദം നൽകിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം മത്സരം സംഘടിപ്പിക്കാൻ എന്ന് ഉത്തരവിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...