Covid Update: കേരളത്തില്‍ കോവിഡ് വര്‍ദ്ധന, അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കി കർണാടക
Covid Update: കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. കൂടാതെ, 24 മണിക്കൂറും പരിശോധനയ്ക്കായി അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരെ നിയോഗിയ്ക്കുകയും ചെയ്തിട്ടുണ്ട്.
Covid Update: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കിയതോടെ കേരള – കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും.
Also Read: Karnataka Hijab Ban: കർണാടകയിലെ ഹിജാബ് നിരോധനം പിൻവലിക്കുന്നു, വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാകില്ല, സിദ്ധരാമയ്യ
കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. കൂടാതെ, 24 മണിക്കൂറും പരിശോധനയ്ക്കായി അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരെ നിയോഗിയ്ക്കുകയും ചെയ്തിട്ടുണ്ട്. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. ആശങ്കയൊഴിയുംവരെ അതിര്‍ത്തിയില്‍ പരിശോധന ഉണ്ടാകുമെന്നും കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Also Read: Horoscope Today, December 23: മേടം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം, കന്നി രാശിക്കാർക്ക് യാത്രാ ഭാഗ്യം, ഇന്നത്തെ നക്ഷത്രഫലം
ക്രിസ്മസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിന്‍റെ തീരുമാനം. എന്നാല്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന ചട്ടം തുടരും. കോവിഡ് ടെസ്റ്റിന്‍റെ നിരക്ക് കൂട്ടാനും തീരുമാനമുണ്ട്.
Also Read: Richest Zodiac Sign: ഈ രാശിക്കാര്‍ സമ്പന്നര്‍, ജീവിതകാലം മുഴുവന്‍ പണം കൊണ്ട് കളിക്കും!!
കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനം. ജനുവരി പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഒന്നാം തീയതി മുതല്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് തീരുമാനം. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, അസംബ്ലികളിലും യോഗങ്ങളിലും സാമൂഹിക അകലം പാലിക്കണം, ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ അകലം പാലിച്ചിരിക്കണം, സ്‌കൂളുകളില്‍ സാനിറ്റൈസേഷന്‍ സംവിധാനം ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..