Karnataka Covid Precautions: വിദേശ രാജ്യങ്ങളില്‍ കോവിഡ് വ്യാപിച്ചതോടെ  മാസ്‌കുകൾ, സാനിറ്റൈസറുകൾ വീണ്ടും തിരിച്ചെത്തുകയാണ്. ഇന്ത്യയില്‍ മുന്‍ കരുതല്‍ എന്നവണ്ണം പല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൊറോണയെ തടുക്കാന്‍ മുൻകരുതലുകൾ എടുക്കുന്നതിനും ഏതെങ്കിലും തരംഗത്തിന്‍റെ  അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയും ഉപദേശങ്ങളുടെയും പട്ടികയും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.


Also Read:  Omicron BF.7:  ഒമിക്രോണ്‍ ബിഎഫ്.7 ഉപ വകഭേദത്തെ ഭയക്കേണ്ട, ഏറെ ജാഗ്രത അനിവാര്യം, വിദഗ്ധര്‍ 


അതേസമയം, ചൈനയടക്കം ചില വിദേശ രാജ്യങ്ങളില്‍ വർദ്ധിച്ചു വരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് സുപ്രധാന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിയ്ക്കുകയാണ് അയൽ സംസ്ഥാനമായ കർണാടകം. 


Also Read:  Omicron BF.7:  നിങ്ങളുടെ ചുമയ്ക്ക് കാരണം ഒമിക്രോണ്‍ വകഭേദം ആണോ? എങ്ങിനെ കണ്ടെത്താം 


കർണാടക സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച്‌ ചില രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക്  7 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയിരിയ്ക്കുകയാണ്. പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച്‌ 6 രാജ്യങ്ങളിൽനിന്നെത്തുന്ന യാത്രക്കാർക്ക് 7 ദിവസത്തെ ഹോം ക്വാറന്റൈൻ ആണ് സർക്കാർ നിർബന്ധമാക്കിയിരിയ്ക്കുന്നത്.


കർണാടക സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ വിശദമായി ചുവടെ :- 


ചൈന, ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കർണാടക സർക്കാർ ഇപ്പോൾ ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയിരിയ്ക്കുകയാണ്. അതായത്, ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടുകൾ ഹാജരാക്കണമെന്ന നിയമം കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.  അതിന് പുറമെയാണ് ഈ നിയമം കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയത്. 


കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 
രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരും എയർപോർട്ട് വിട്ടതിന് ശേഷ, 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഈ സമയത്ത് സ്വയം  നിരീക്ഷണം,  മാസ്ക്  ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ ശുചിത്വം പാലിക്കുക, തുടങ്ങിയ കോവിഡ് ഉചിതമായ പെരുമാറ്റങ്ങള്‍ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്  കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ 7 ദിവസം യാത്രക്കാര്‍  ഹോം ക്വാറന്റൈനിൽ  തുടരണം.  


അതേസമയം,  ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ  ഡിസംബറില്‍ എത്തിയ യാത്രക്കാരില്‍ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് വകഭേദങ്ങള്‍ കണ്ടെത്താനായി എല്ലാ പോസിറ്റീവ് കേസുകളുടേയും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചതായും അദ്ദേഹം പറഞ്ഞു. 
 
എന്നാല്‍, കര്‍ണാടകയില്‍, സ്കൂളുകള്‍, കോളേജുകൾ, മാളുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, സിനിമാ തിയേറ്ററുകൾ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ഇതിനോടകം നിർബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ മുൻകരുതലെന്ന നിലയിൽ മുൻകരുതലുകൾ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.