കശ്മീരിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.ഹജ്ജ് ക്വാട്ടയും വര്‍ധിപ്പിക്കുമെന്നും കശ്മീരിലെ തൊഴിലില്ലായ്മയും വ്യവസായ വളര്‍ച്ചാ മുരടിപ്പും അടക്കമുള്ള പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.കശ്മീരിന്റെ വികസനവും സമ്പല്‍സമൃദ്ധിയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 


അതിനായുള്ള നടപടികളുടെ തുടക്കമാണ് കേന്ദ്രമന്ത്രിമാരുടെ ജമ്മു കാശ്മീര്‍ സന്ദര്‍ശനമെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.


അനുച്ഛേദം 370 ലെ വ്യവസ്ഥകള്‍   റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടിക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം.നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം അനുസരിച്ച് 36 കേന്ദ്രമന്ത്രി മാരാണ് കശ്മീര്‍ സന്ദര്‍ശനം നടത്തുന്നത്.