ശ്രിനഗര്‍:കശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 118 തീവ്രവാദികളെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കശ്മീര്‍ താഴ്വരയില്‍ അതീവ ജാഗ്രതോയോടെയാണ് സൈന്യം നീങ്ങുന്നത്‌.കഴിഞ്ഞ ആറ് മാസത്തിനിടെ സൈന്യം നടത്തിയ ആസൂത്രിത നീക്കത്തിലൂടെ 
കൊല്ലപ്പെടുത്തിയ തീവ്രവാദികളില്‍ 107 പേര്‍ പ്രാദേശിക തീവ്രവാദികളാണ്.


Also Read:ഭീകരാക്രമണം: മൂന്നു വയസുകാരനെ സൈന്യം രക്ഷിച്ചത് അതിസാഹസികമായി..!


 


11 പേര്‍ കശ്മീരിന് പുറത്തുള്ളവരാണ്,പാകിസ്ഥാനില്‍ നിന്നുള്ളവരും പാക് അധീന കാശ്മീരില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.


ഇപ്പോള്‍ താഴ്വരയില്‍ സജീവമായ തീവ്രവാദികള്‍ 160 മുതല്‍ 170 വരെയാണെന്നും കാശ്മീര്‍ പോലീസ് ഐജി വിജയ്‌കുമാര്‍ പറഞ്ഞു.


Also Read:ഇന്ത്യ-ചൈന സംഘര്‍ഷം;സേനാ പിന്മാറ്റം;പ്രതിരോധ മന്ത്രി ലഡാക്കിലേക്ക്


 


67 കശ്മീരി യുവാക്കളാണ് ഈ വര്‍ഷം ഇതുവരെ തീവ്ര വാദ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നത്‌,അതില്‍ 24 പേര്‍ കൊല്ലപ്പെടുകയും 12 പേരെ 
അറസ്റ്റ് ചെയ്യുകയുമുണ്ടായി.


കൊല്ലപെട്ട തീവ്രവാദികളില്‍ കൂടുതലും ഹിസ്ബുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണ് തൊട്ട് പിന്നിലായി ലെഷ്ക്കര്‍ ഇ തോയ്ബയും ജെയ്ഷെ ഇ മുഹമ്മദും ഉണ്ട്.


Also Read:കശ്മീര്‍ താഴ്വരയില്‍ സൈന്യത്തിന്‍റെ സംഹാര താണ്ഡവം;ജൂണില്‍ 23 ാം തീയതി വരെ സൈന്യം കൊന്ന് തള്ളിയത് 30 ഭീകരരെ!


 


തീവ്രവാദികളില്‍ നിന്ന്  എകെ 47,പിസ്റ്റള്‍,എസ്.എല്‍.ആര്‍ എന്നീ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.