കേദാർനാഥ്: തീർഥാടകർക്കായി കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 25ന് തുറക്കും. ഫെബ്രുവരി 18 ന് മഹാശിവരാത്രി ദിനത്തിലാണ് ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് കേദാർനാഥ് ക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറക്കുന്ന തിയതി പ്രഖ്യാപിച്ചത്. ചാർ ധാം യാത്രയിലെ നാല് തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കേദാർനാഥ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചാർ ധാം യാത്ര വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തരാണ് ചാർ ധാം യാത്രയിൽ പങ്കെടുക്കുന്നത്. ഉഖിമഠിലെ ഓംകാരേശ്വർ ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് കേദാർനാഥ് ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം. നവംബറിലെ സീസണിന് ശേഷം ക്ഷേത്രം അടച്ചുകഴിഞ്ഞാൽ ദേവനെ കേദ്രനാഥ് ക്ഷേത്രത്തിൽ നിന്ന് ഉഖിമഠിലേക്ക് വഴിപാടുകൾക്കും ആരാധനയ്ക്കുമായി മാറ്റും.


ALSO READ: Mahashivratri 2023: മഹാശിവരാത്രിയിലെ രുദ്രാഭിഷേകം ഏറെ പ്രധാനപ്പെട്ടത്; എന്താണ് രുദ്രാഭിഷേകമെന്ന് അറിയാം


'ചാർ ധാം' എന്നറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബദരീനാഥ് ധാം. ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാർനാഥ് എന്നീ നാല് പുണ്യ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണ് ചാർ ധാം എന്നറിയപ്പെടുന്നത്. ചാർ ധാം യാത്ര പൂർത്തിയാക്കാൻ നീണ്ട ട്രെക്കിംഗും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയും ചെയ്യേണ്ടി വരും.


രുദ്രപ്രയാഗ് ജില്ലയിലെ ഗർവാൾ ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രത്തിലേക്ക് ഗൗരികുണ്ഡിൽ നിന്ന് ട്രെക്കിംഗ് വഴി മാത്രമേ എത്തിച്ചേരാനാകൂ. ഏപ്രിൽ മുതൽ നവംബർ വരെയുള്ള ആറ് മാസമേ ക്ഷേത്രം തുറക്കുകയുള്ളൂ. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ, എല്ലാ വർഷവും കനത്ത മഞ്ഞുവീഴ്ച കാരണം ബാക്കി സമയങ്ങളിൽ ക്ഷേത്രം അടച്ചിടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.