ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.  അടിയന്തര സിറ്റിംഗ് നടത്തി തന്നെ ജയിൽ മോചിതൻ ആക്കണം എന്നാണ് കെജരിവാളിന്റെ ആവശ്യം. എന്നാൽ അടിയന്തരമായി കേൾക്കണമെന്ന് ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുകയാണ്. അടുത്ത ബുധനാഴ്ച പരിഗണിക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റിലായതിന് പിന്നാലെ തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നു എന്നായിരുന്നു കേജരിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബോധപൂർവ്വം ഇഡി അയച്ച സമൻസുകൾ 9 തവണ അവഗണിച്ച കേജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന അന്വേഷണസംഘത്തിന്റെ വാദം പരിഗണിച്ചാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ് അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയുള്ള മുഖ്യമന്ത്രിയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകം തന്നെ അദ്ദേഹത്തെ രാത്രിയോടെ അറസ്റ്റ് ചെയ്തു.


ALSO READ: ഡൽഹി എക്സൈസ് നയ കേസ്, കെ കവിതയുടെ കസ്റ്റഡി മാർച്ച് 26 വരെ നീട്ടി


അതേസമയം ജയിലിനകത്താലും പുറത്തായാലും താൻ രാജ്യത്തെ സേവിക്കും എന്നാണ് കേജ്രിവാളിന്റെ പ്രതികരണം. അദ്ദേഹം തന്റെ ഭാര്യ സുനിത കേച്ചേരി അയച്ച സന്ദേശവും ശനിയാഴ്ച പുറത്തെത്തിയിരുന്നു. ബിജെപി പ്രവർത്തകരോട് വെറുപ്പ് പാടില്ല അവർ നമ്മുടെ സഹോദരി സഹോദരന്മാരാണ്. സമൂഹത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരണം. ഒരു ജയിലിനും എന്നെ അധികകാലം അഴിക്കുള്ളിൽ ആക്കാൻ കഴിയില്ല താൻ ഉടനെ പുറത്തെത്തുമെന്നും നൽകിയ ഉറപ്പുകൾ പാലിക്കും എന്നാണ് കെജരിവാൾ അയച്ച സന്ദേശത്തിൽ പറയുന്നത്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.