ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ (Assembly Election) കേരളത്തിലെ കോൺ​ഗ്രസിന്റെ തോൽവിയെക്കുറിച്ച് പഠിക്കാൻ നിയോ​ഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് (High Command) റിപ്പോർട്ട് സമർപ്പിച്ചു. അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലാണ് റിപ്പോർട്ടിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺ​ഗ്രസ്  (Congress) പാർട്ടിയിൽ കൂട്ടായ നേതൃത്വം ഉണ്ടായില്ല. ന്യൂനപക്ഷ പിന്തുണ കുറഞ്ഞു. നേതൃത്വം ദുർബലമാണെന്ന പ്രതീതി സമൂഹത്തിലുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നേതൃ‍മാറ്റം ഉൾപ്പെടെ സമ​ഗ്രമായ മാറ്റം പാർട്ടിയിൽ കൊണ്ടുവരണമെന്നാണ് ചവാൻ സമിതി നിർദേശിക്കുന്നത്. കെപിസിസി (KPCC) പ്രസി‍ഡന്റ് സ്ഥാനത്തേക്കും ഉടൻ തെരഞ്ഞെടുപ്പുണ്ടായേക്കും. മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയ ശേഷമാകും തീരുമാനം.


ALSO READ: COVID Vaccine പ്രശ്നം പരിഹരിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് സംസ്ഥാന മുഖ്യമന്ത്രി കത്തയച്ചു, വാക്സിനായി യോജിച്ചു പ്രവർത്തിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു


റിപ്പോർട്ട് പ്രവർത്തക സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക. കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് അശോക് ചവാൻ സമിതി സമർപ്പിച്ചത്. അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തോൽവിയെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബം​ഗാളിലെ തോൽവിയെക്കുറിച്ചുള്ള റിപ്പോർട്ട് വൈകുമെന്നാണ് സൂചന.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് ഇരുപതിനായിരത്തോളം കോവിഡ് കേസുകൾ, കോവിഡ് മരണങ്ങൾ 9000 കടന്നു


കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച് പഠിക്കുന്നതിനായി അശോക് ചവാൻ കമ്മിറ്റി നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് എത്താനായില്ല. തുടർന്ന് ഓൺലൈൻ മുഖാന്തിരമാണ് കമ്മിറ്റി വിവരശേഖരണം നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക