Karnataka Bus Ban: കേരളത്തിൽ നിന്നുള്ള ബസ്സുകൾക്ക് കർണ്ണാടകത്തിൽ വിലക്ക്
അതേ സമയം ബെഗുളുരുവിലേക്കുള്ള സർവ്വീസുകൾ സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു
തിരുവനന്തപുരം; കർണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കളക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചക്കാലത്തേക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് - മംഗലാപുരം, കാസർഗോഡ് - സുള്ള്യ, കാസർഗോഡ് - പുത്തൂർ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവ്വീസുകൾ നാളെ (ആഗസ്റ്റ് 2) മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആർടിസി അറിയിച്ചു.
അതേ സമയം ബെഗുളുരുവിലേക്കുള്ള സർവ്വീസുകൾ സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവിൽ ബെഗുളുരുവിലേക്ക് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം -ബെഗുളുരു റൂട്ടിൽ ഒരു സ്കാനിയ ബസും, ബാക്കി 14 ഡീലക്സ്- എക്സ്പ്രസ് ബസുകളുമാണ് സർവ്വീസ് നടത്തുന്നത്.
കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർ കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രാ വേളയിൽ കൈയ്യിൽ കരുതണം.
ALSO READ: Covid-19 ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാംതരംഗം; അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
കേരളത്തിൽ നിന്നും ബെഗുളുരൂ, മൈസൂറിലേക്കും, തിരിച്ചുമുള്ള സർവ്വീസുകൾ
തിരുവനന്തപുരം -ബെഗുളുരു ( വൈകുന്നേരം 5 മണി), തിരുവനന്തപുരം -ബെഗുളുരു (വൈകിട്ട് 6.30 ), കണ്ണൂർ - ബെഗുളുരു (രാവിലെ 7.35), കണ്ണൂർ - ബെഗുളുരു ( രാത്രി 9.30 ), തലശ്ശേരി - ബെഗുളുരു (രാത്രി 8.16), വടകര- ബെഗുളുരു ( രാത്രി 8മണി), പയ്യന്നൂർ - ബെഗുളുരൂ ( വൈകിട്ട് 6.01), കോഴിക്കോട് - ബെഗുളുരു (രാവിലെ 7 മണി), കോഴിക്കോട് - ബെഗുളുരു ( രാവിലെ 8.34),
കോഴിക്കോട് - ബെഗുളുരു (രാവിലെ 10 മണി), കോഴിക്കോട് - ബെഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബെഗുളുരു ( വൈകിട്ട് 6 മണി), കോഴിക്കോട് - ബെഗുളുരു ( രാത്രി 7.01 ), കോഴിക്കോട് - ബെഗുളുരു (രാത്രി 8.01) കോഴിക്കോട് - ബെഗുളുരു ( രാത്രി 10.03), കൽപ്പറ്റ - മൈസൂർ ( രാവിലെ 5 മണി), കോഴിക്കോട് -മൈസൂർ ( രാവിലെ 10.30 ), കോഴിക്കോട് -മൈസൂർ (രാവിലെ 11.15 )
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...