നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്!!
നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്.
ന്യൂഡല്‍ഹി: നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്.
70 പോയിന്‍റ് നേടിയാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശാണ് തൊട്ടുപിന്നില്‍. തമിഴ്നാടും ആന്ധ്രപ്രദേശും കര്‍ണാടകവുമാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളിലുള്ളത്.
പട്ടിണി ഇല്ലാതാക്കല്‍, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ഛണ്ഡീഗഡിനാണ് ഒന്നാം സ്ഥാനം. പുതുച്ചേരി രണ്ടാം സ്ഥാനത്തും ദാദ്ര നഗര്‍ ഹവേലി മൂന്നാമതുമാണ്. പട്ടികയില്‍ ഏറ്റവും താഴെയാണ് ജമ്മു-കശ്മീരിന്‍റെയും ലഡാക്കിന്‍റെയും സ്ഥാനം.
നീതി ആയോഗ് 16 സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒഡിഷ, സിക്കിം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കി. എന്നാല്‍ ഗുജറാത്തിന്‍റെ നിലയില്‍ മാറ്റമില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 സംസ്ഥാനങ്ങള്‍ മോശം നിലവാരത്തിലേക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബീഹാര്‍, ഝാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിലായുള്ളത്.