മധ്യപ്രദേശ്: ഭോപ്പാലില്‍ മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. എറണാകുളം സ്വദേശിയായ മായയെയാണ് സുഹൃത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 


സംഭവത്തെ തടുർന്ന് ദീപക് എന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  കൊലപാതകമാണെന്നാണ് പോലീസ് നിഗമനം.  മായയെ വ്യാഴാഴ്ചയാണ് മരിച്ച നിലയില്‍ സുഹൃത്തായ ദീപക് ആശുപത്രിയില്‍ എത്തിച്ചത്. വിഷയത്തിൽ ദീപക്കിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഫ്ലാറ്റിലും മറ്റ് പരിസരങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


Also Read: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല


സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയിരുന്നു മരണമടഞ്ഞ മായ. സുഹൃത്തിനെ കാണാൻ ഫ്ളാറ്റിലെത്തിയ മായ രാത്രിയിൽ പെട്ടെന്ന് ബോധരഹിതയായി വീണുവെന്നും തുടർന്ന് സുഹൃത്തായ ദീപക് അവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പക്ഷെ ആശുപത്രിയിലെത്തിച്ചപ്പോൾ മായ മരിച്ചിരുന്നു. മായയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്. 


Also Read: ശനിയുടെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അറിയാൻ കഴിയുകയുള്ളു. മായയുടെ ശരീരത്തിൽ പ്രത്യേകിച്ച് മുറിവുകളെന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്. ഒപ്പം ദീപകിന്റെ ഫ്ലാറ്റിൽ നടന്ന പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും പോലീസ് പറഞ്ഞു. 


മായ മുൻപ് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ അഡ്മിൻ ഇൻചാർജ് ആയിരുന്നു ദീപക് കത്യാർ. ഇവിടെ വച്ചാണ് മായ ഇയാളെ പരിചയപ്പെടുന്നത്. മൂന്നു മാസത്തിന് മുൻപ് മായയുടെ ഭർത്താവ് കേരളത്തിലേക്ക് പോകുകയും തുടർന്ന് മായയും 12 വയസുള്ള മകനും ഒറ്റയ്ക്ക് ഇവിടെ താമസിക്കുകയുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2h


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.