സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരള പോലീസിന്റെ എഫ്ഐആര്‍!
രാജ്യത്തിന് ഭീഷണിയായ വിവിധതരം ജിഹാദുകള്‍ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടിയ സുധീര്‍ ചൗധരിക്കെതിരെ കേരളത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ന്യൂഡല്‍ഹി:രാജ്യത്തിന് ഭീഷണിയായ വിവിധതരം ജിഹാദുകള്‍ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടിയ സുധീര്‍ ചൗധരിക്കെതിരെ കേരളത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലാണ് സുധീര്‍ ചൌധരിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുസ്ലിം മതത്തെ അധിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി,
എഐവൈഎഫ് നേതാവ് ഗവാസ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി, ജിഹാദിനെ പരാമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ എടുത്ത് കാട്ടിയാണ് പരാതി നല്‍കിയത്.
തനിക്കെതിരെ കേരളത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
സത്യം റിപ്പോര്‍ട്ടു ചെയ്തതിന് എനിക്കു ലഭിച്ച പുലിറ്റ്‌സര്‍ പുരസ്‌ക്കാരം എന്നാണ് സുധീര്‍ ചൗധരി എഫ്ഐആറിനെ വിശേഷിപ്പിച്ചത്.
എനിക്കെതിരെ കേരള പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.
ഇത് വ്യക്തമായ സന്ദേശമാണ് മാദ്ധ്യമങ്ങള്‍ക്കു നല്‍കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കപട മതേതര രേഖകള്‍ നിങ്ങള്‍ പാലിച്ചില്ലെങ്കില്‍
നിങ്ങളുടെ സ്ഥാനം ജയിലിലായിരിക്കും’,സുധീര്‍ ചൗധരി വിശദീകരിക്കുന്നു,
മാര്‍ച്ച് 11ന് ജിഹാദിന് പിന്നിലുള്ള അജണ്ടകളെല്ലാം ഫ്‌ളോ ചാര്‍ട്ടിന്റെ സഹായത്താല്‍ അദ്ധേഹം തുറന്നുകാട്ടിയിരുന്നു.
ഇതിനു പിന്നാലെയാണ് അദ്ധേഹത്തിനെതിരെ പരാതിയുമായി എഐവൈഎഫ് നേതാവ് രംഗത്ത് വന്നത്,
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ സുധീര്‍ ചൗധരിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ജമ്മുവിലെ ഭൂമി ഒരു പ്രത്യേക മതവിഭാഗക്കാര്‍ തട്ടിയെടുക്കുന്നതിനെക്കുറിച്ച് സമീന്‍ ജിഹാദ് എന്ന വാക്കുപയോഗിച്ച് അദ്ധേഹം വാര്‍ത്തകള്‍ തയ്യാറാക്കിയിരുന്നു.
കേരളത്തിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആസൂത്രിതമായി മതം മാറ്റുന്ന ലവ് ജിഹാദിനെതിരെയും സുധീര്‍ ചൗധരി വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക സഹായം നല്‍കുന്നത് അദ്ദേഹം പുറത്ത് കൊണ്ട് വരുകയും ഷഹീന്‍ ബാഗ് സമരവും
ഡല്‍ഹി കലാപത്തിലെ ആസൂത്രണവും ഒക്കെ തുറന്ന് കാട്ടുന്നതിനും സുധീര്‍ ചൗധരി മുന്നിലുണ്ടായിരുന്നു.ജെഎന്‍യു വിലെ തുക്കടെ തുക്കടെ ഗാങ്ങിനെ തുറന്ന്
കാട്ടുന്നതിനും വാര്‍ത്തകളിലൂടെ സുധീര്‍ ചൗധരിക്ക് കഴിഞ്ഞു.
അതേസമയം, തനിക്ക് നിയമത്തോട് എല്ലാ ബഹുമാനവുമുണ്ടെന്നും പക്ഷേ ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ച് തന്നെ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേരള പോലീസ് നടപടിയോട് പ്രതികരിച്ചു.